വെട്ടുകേക്ക്
സുബൈദ കായംകുളം
1. മൈദ- 1/2 കിലോ ഗ്രാം
2. പഞ്ചസാര പൊടിച്ചത്- 2 കപ്പ്
3. മുട്ട അടിച്ചത്- 3 എണ്ണം
4. പാല്‍- 1 ടേബിള്‍ സ്പൂണ്‍
5. നെയ്യ്- 1 ടേബിള്‍ സ്പൂണ്‍
6. വാനില എസന്‍സ്- 1/2 ടീസ്പൂണ്‍
7. ഏലക്കായ് പൊടിച്ചത്- 5 എണ്ണം
8. സോഡാപ്പൊടി- 1/4 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
മൈദയും സോഡാപ്പൊടിയും കൂട്ടിയോജിപ്പിച്ച് തെള്ളിയെടുത്തുവെക്കുക. മുട്ട നല്ലവണ്ണം അടിച്ചശേഷം പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലയ്ക്കാപ്പൊടി എന്നിവയുമായി ചേര്‍ത്ത് ഇളക്കണം.
ഇതിനോടു മൈദ ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നല്ലവണ്ണം കുഴച്ച് നനച്ച തുണികൊണ്ടു മൂടിവെക്കണം. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ചു കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കണം. ഓരോ കഷണത്തിന്റെയും ഓരോമൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കുക. എന്നിട്ട്, നന്നായി തിളച്ച എണ്ണയില്‍ വറുത്തുകോരുക.
രണ്ടുമാസംവരെ വെട്ടുകേക്ക് കേടുകൂടാതെ സൂക്ഷിക്കാം.