വെണ്ടയ്ക്ക കൊണ്ടൊരു ചിത്രരചന
ബിനുപ്രിയ
ഫാഷന്‍ ഡിസൈനര്‍
ലോക്ഡൊണ്‍ പീരിഡില്‍ കുട്ടികളുടെ കുസൃതി അതിരു കടക്കുന്നുണ്ടാകും. പലസ്കൂളുകളും ഓണ്‍ലൈന്‍ ക്ലാസും തുടങ്ങി കഴിഞ്ഞു. അഞ്ചുമുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ക്ലാസുകള്‍ സ്കുള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മൂന്നാം ക്ലാസ് തൊട്ട് താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ ഡ്രോയിംഗ് വര്‍ക്ക്. വാങ്ങിവച്ച വെണ്ടയ്ക്ക മൂത്തുപോയോ വിഷമിക്കേണ്ട. വെണ്ടയ്ക്കകൊണ്ടൊരു ഈസിയായൊരു പെയിന്‍റിംഗ് എങ്ങനെയെന്ന് നോക്കാം.
വെണ്ടയ്ക്ക, ചാര്‍ട്ട് പേപ്പര്‍, ഫാബ്രിക്ക് പെയിന്‍റ് എന്നിവയാണ് ചിത്രരചനയ്ക്ക് വേണ്ടത്. ഫാബ്രിക് പെയിന്‍റിംഗ് ഇല്ലെങ്കില്‍ അക്രിലറ്റിക് പെയിന്‍റോ വാട്ടര്‍ കളറോ മതിയാകും. അടിഭാഗം കട്ട് ചെയ്ത വെണ്ടയ്ക്ക പെയിന്‍റില്‍ മുക്കി ചാര്‍ട്ട് പേപ്പറില്‍ പതിയിപ്പിക്കുക. അഞ്ചോ അറോ തവണ ഇത് ആവര്‍ത്തിക്കുക. പെയിന്‍റ് ഉണങ്ങിയതിനുശേഷം അഗ്രഭാഗത്ത് പൂവ് വരയ്ക്കുക. നമ്മുടെ പെയിന്‍റിംഗ് പൂര്‍ത്തിയായികഴിഞ്ഞു
കുട്ടികളെ കൊണ്ട് തന്നെവേണം ഈ പെയിന്‍റിംഗ് പരിശീലിപ്പിക്കേണ്ടത്.ഇങ്ങനെ തന്നെ അവരെ വരയ്ക്കാന്‍ നിര്‍ബന്ധിക്കരുത്. അവരുടെ ഭാവനയക്ക് അനിസരിച്ച് അവര്‍ ചെയ്യട്ടെ. ഇതുവഴി അവരുടെഭാവനയും അഭിരുചിയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ആദ്യ തവണ വരയ്ക്കുമ്പോള്‍ ശരിയാകണമെന്നില്ല ഡ്രോയിംഗ് തെറ്റിപ്പോയെന്ന് പറഞ്ഞ് അവരെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ദേഷ്യപ്പെടുകയുമല്ല വേണ്ടത്, മറിച്ച് ക്ഷമയോടെ കൂടെയിരുന്ന് അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഓര്‍ക്കുക നാളത്തെ ഇന്ത്യയെവാര്‍ത്തെടുക്കേണ്ടത് നമ്മുടെ കുട്ടികളാണ്. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് രാജ്യത്തിന് മുതല്‍കൂട്ടായ നല്ലൊരുജനതയെ വാര്‍ത്തെടുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.