വെള്ള പൊക്കം : കർഷകർക്കു കൈതാങ്ങായി ക്ഷീര വികസന വകുപ്പ്

    • ജില്ലയിൽ ഒരുക്കിയത് 131 ക്യാമ്പുകൾ
    • ക്യാമ്പുകളില്‍ കഴിയുന്നത് 1800 ഉരുക്കള്‍

ആലപ്പുഴ : അതിതീവ്ര മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായ സാഹചര്യത്തിൽ കന്നുകാലികൾക്ക് സംരക്ഷണം ഒരുക്കി ക്ഷീര കർഷകർക്കു കൈത്താങ്ങായി ക്ഷീര വികസന വകുപ്പ്.

വെള്ളപൊക്ക ബാധിത പ്രദേശങ്ങളിലെ കന്നുകാലികൾക്കായി, ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം, ഹരിപ്പാട്, അമ്പലപ്പുഴ, ബ്ലോക്കുകളിലായി 131 ക്യാമ്പുകളാണ് ജില്ലയിൽ ഒരുക്കിയത് . 1800 ഉരുക്കളാണ് ക്യാമ്പുകളിൽ ഉള്ളത്. ഉയർന്ന പ്രദേശങ്ങളിലെ ഗ്രൗണ്ടുകളിലും, ദുരിതാശ്വാസ ക്യാമ്പുകളിൽ ഷീറ്റ് വലിച്ച് കെട്ടിയും, പാലങ്ങളുടെ മുകളിലുമാണ് ക്യാമ്പുകൾ ഒരുക്കിയത്.വെള്ളം കയറുന്നതിനു മുൻപ് തന്നെ ഉരുക്കളെ മാറ്റുന്നതിനായും, പാൽ ശേഖരിക്കുന്നതിനും ക്ഷീര വികസന വകുപ്പ് കർഷക സംഗങ്ങൾ വഴി ഗതാഗത സൗകര്യം ഒരിക്കിയിരുന്നു,. അമ്പതിനായിരം രൂപ വീതം വകയിരുത്തിയാണ് ഈ സൗകര്യങ്ങൾ ഒരുക്കിയത്.

ക്ഷീര കർഷകർക്കു കൈതങ്ങായി കർഷക സംഗങ്ങൾ വഴി കാലി തീറ്റയും, പച്ച പുല്ലും, വയ്ക്കോലും ക്യാമ്പുകളിലേക്ക് എത്തിച്ചു. 6100കി ലോ കാലിത്തീറ്റയും, 17000 കിലോ പച്ചപ്പുല്ലും, 28000കിലോ വയ്ക്കോലുമാണ് ജില്ലയിലെ ക്യാമ്പുകളിലേക്ക് ക്ഷീര വികസന വകുപ്പ് കർഷ സംഘങ്ങൾ വഴി നൽകിയത്.വെള്ളം കയറിയത് മൂലം ക്ഷീര കർഷകർക്കു നഷ്ട്ടങ്ങളും സംഭവിച്ചു, കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ജില്ലയിലാകെ 17 ഉരുക്കൾ ചത്തു.  3തൊഴുത്തുകൾ തകർന്നു. 118 തൊഴുത്തുകൾക്ക് കേടുപാടുകളും, 30000 കിലോ വയ്ക്കോൽ, 1820 ലിറ്റർ പാൽ നഷ്ടവുമുണ്ടായി.

നഷ്ട്ടങ്ങൾ കണക്കാക്കി കർഷകർക്ക് സഹായങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും, സുഭിക്ഷ കേരളം പദ്ധതി വഴി ഈ മാസം 17 മുതൽ 400 രൂപ സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുമെന്നും  കർഷകർക്കു ഇത്  താത്കാലിക ആശ്വാസമാകുമെന്നും  ജില്ല ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനുപമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *