സച്ചിയുടെ കണ്ണ് മറ്റൊരാള്‍ക്ക് വെളിച്ചമേകും


സച്ചിയുടെ വിയോഗത്തിലൂടെ മലയാള ചലച്ചിത്രലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തന്‍റേതായ വഴിയിലൂടെ നടന്ന അദ്ദേഹം മികച്ച തിരക്കഥകള്‍ നല്‍കി മലയാള സിനിമലോകത്തില്‍ തന്‍റേതായ പാത വെട്ടിത്തെളിച്ചു. അദ്ദേഹത്തിന്‍റെ തൂലികയ്ക്ക് ഒരുപാട് കഥകള്‍ നമ്മളോട് പറയാന്‍ ഉണ്ടായിരിക്കാം. പെട്ടന്നുള്ള സച്ചിയുടെ മരണവാര്‍ത്ത മലയാള സിനിമാലോകത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.


അതേസമയം സച്ചിയുടെ കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് ഒമ്പതര മുതൽ പത്തുമണിവരെ പൊതുദർശനത്തിന് വെയ്ക്കും.


അഡ്വക്കേറ്റ് അസോസിയേഷൻ ചേംബർ ഹാളിലാണ് പൊതുദർശനം. എട്ടുവർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു സച്ചി. ഹൈക്കോടതി വളപ്പിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തമ്മനത്തെ വീട്ടിലേക്കുകൊണ്ടുപോകും. അവിടെയും പൊതുദർശനമുണ്ടാകും. വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *