സച്ചി വിടവാങ്ങി


തൃശൂർ: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ (48) അന്തരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. ഇടുപ്പെല്ല് ശസ്ത്രക്രിയക്കു കഴിഞ്ഞ് അഞ്ചു മണിക്കൂറിനുള്ളിലായിരുന്നു ആദ്യം ഹൃദയഘാതമുണ്ടായത്.തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നു


കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.

സുഹൃത്തായ സേതുവുമൊത്ത് 2007ൽ എഴുതിയ ‘ചോക്ലേറ്റ്’ സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം.
റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഇരുവരുടെയും തൂലികയിലൂടെ പിറന്നു .

2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം ‘റൺ ബേബി റൺ’ 2012ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. രാമലീല, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്‌.2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ്’ അവസാന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *