സജിതമുരളിധരന്‍റെ ലൈഫിലുണ്ടായ ട്വിസ്റ്റ്
പി.ആര്‍ സുമേരന്‍
ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റ് ചിലകണ്ടുമുട്ടലുകള്‍ വഴിയും സംഭവിക്കും. വൈകിവന്ന സൌഹൃവും അതേ തുടര്‍ന്ന് തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ച വഴിത്തിരിവിനെ കുറിച്ചുമാണ് സജിത മുരളി ധരന് പറയാനുള്ളത്. സിനിമ തിരക്കഥയെ തോല്‍പ്പിക്കുന്ന ട്വിസ്റ്റാണ് ജീവതത്തില്‍ തനിക്ക് ഉണ്ടായതെന്ന് സജിത മുരളിധരന്‍ പറയുമ്പോള്‍ അവരുടെ ജീവിതത്തില്‍ സംഭവിച്ച ട്വിസ്റ്റിനെ കുറിച്ചറിയാന്‍ നമുക്കും കാതോര്‍ക്കാം.
ഒരേ സ്കൂളിൽ പഠിക്കുന്ന കൂട്ടുകാരാണ് ഇഷാനും യുവനും. അവരുടെ അമ്മമാർ ഒരിക്കൽ കാണുന്നു. സുഹൃത്തുക്കളാവുന്നു. തുടർന്ന് ഒരു തമിഴ് ഗാനത്തിന് ഒരുമിച്ച് വരികൾ രചിക്കുന്നു. ….
സിനിമയുടെ തിരക്കഥയാണെന്ന് തോന്നുമെങ്കിലും പാട്ടിന്‍റെ വഴിയെ സഞ്ചരിക്കാന്‍ നിമിത്തമായ സജിതയുടെ ജീവിതഅനുഭവമാണിത്.
സീബ്ര മീഡിയ യുടെ ബാനറിൽ മുജീബ് റഹ്മാൻ നിർമ്മിച്ച് പി.സി സുധീർ സംവിധാനം ചെയ്ത ആനന്ദക്കല്യാണം എന്ന മലയാള ചലച്ചിത്രത്തിലെ തമിഴ് ഗാനമായ എൻ ശ്വാസകാട്രേ എന്ന ഗാനത്തിന്‍റെ രചയിതാക്കളുടെ യഥാർത്ഥ കഥയാണ്. മകന്‍റെ കൂട്ടുകാരന്‍റെ അമ്മയായ ബീബ.കെ.നാഥിനെ പരിചയപ്പെട്ടതാണ് സജിതാ മുരളീധരൻ പാട്ടെഴുത്തുകാരിയാവാൻ കാരണമായത്.
സിനിമ പശ്ചാത്തലമൊന്നും എനിക്കില്ല. ഞാന്‍ ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലാണ്.സ്കൂൾ ,കോളേജ് വിദ്യാഭ്യാസ കാലം മുതലേ കവിതാ രചനയിലും നൃത്തത്തിലും താല്പര്യമുണ്ടായിരുന്നെന്നും സജിത.
ചെന്നൈയിലെ പ്രമുഖ IT കമ്പനിയിൽ കൺസൾട്ടൻ്റായി നോക്കുന്നു. തമിഴ് ഭാഷയോടും സാഹിത്യത്തോടും താല്പര്യമുള്ളതുകൊണ്ടാണ് ചലച്ചിത്ര ഗാന രചനാ രംഗത്തേക്ക് തിരിഞ്ഞതെന്നും സജിത. അച്ഛൻ മുരളീധരൻ പിള്ളയും അമ്മ രാധാമണിയും സഹോദരിമാരായ സ്മിതയും സവിതയും ചെന്നൈയിൽ ഡാൻസ് കൊറിയോഗ്രാഫറായ ഭർത്താവ് സതീഷ് കുമാറും മകൻ യുവൻ അശ്വയും കലാരംഗത്ത് തുടരാനുള്ള പിന്തുണ നൽകുന്നുണ്ടെന്നും സജിത. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയാണ് സജിത.
കോഴിക്കോട്ടെ തലക്കുളത്തൂർ സി. എം. എം ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയായ ബീബ കെ. നാഥ് ശ്രീഹള്ളി എന്ന മലയാള ചിത്രത്തിൽ രണ്ടു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പഠന കാലത്തു തന്നെ കവിതാ രചനയിലും ചിത്രരചനയിലും താല്പര്യമുണ്ടായിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നോട്’ എന്ന പാട്ടും ഓണപാട്ടുകളും നാടൻ പാട്ടുകളും രചിച്ചിട്ടുണ്ട്. വോയ്സ് ആക്ടിംഗ്, താല്പര്യമുള്ള മറ്റൊരു മേഖലയാണ്. ഇതുവരെ നാലോളം സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും നിരവധി പരസ്യങ്ങളിലും ശബ്ദസാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജൂൺ കാര്യാൽ നേതൃത്വം നൽകുന്ന ഫസ്റ്റ് ക്ലാപ്പ് എന്ന സംഘടനയിലെ അംഗമാണ്. അച്ഛൻ പരേതനായ പി.പി.വിശ്വനാഥൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ) റിട്ട. അധ്യാപികയായ അമ്മ, കോമളവല്ലിയും സഹോദരൻ ദിൽജിത്തും സഹോദരി കൃഷ്ണപ്രിയയും ഭർത്താവ് ഷനീഷ് കുമാറും മക്കളായ ഗോപികയും ഇഷാനും കലാരംഗത്ത് തുടരാനായി പിൻതുണയേകുന്നു. കോഴിക്കോട് കുന്നമംഗലത്ത് കുരിക്കത്തൂർ സ്വദേശിയാണ് ബീബ.
തിരക്കഥാ രചനയിലും സംഗീത സംവിധാനത്തിലും സിനിമാ സംവിധാനത്തിലുമെല്ലാം കൂട്ടുകെട്ടായി പ്രവർത്തിക്കുന്നവരുണ്ട്. അതുപോലെ ഗാനരചനക്കും കൂട്ടുകെട്ട് എന്നത് സംഗീത സംവിധായകൻ രാജേഷ് ബാബു.കെ ശൂരനാട് ൻ്റെ ആശയമാണ്. അത് വിജയകരമായി. ഒരു പക്ഷേ ഈ പാട്ട് ഇത്രയും മനോഹരമായത് ഇങ്ങനെ തയ്യാറാക്കിയതുകൊണ്ടായിരിക്കണമെന്നും ബീബ
ഓരോ പാട്ട് എഴുതുമ്പോഴും ഇത് ചരിത്രത്തിന്‍റെ ഭാഗമാവും എന്നതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചാണ് പാട്ടുകൾ രചിക്കുന്നത് . നമ്മൾ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കവികളുടെ പാട്ടുകളുടെ കൂടെ നിൽക്കാൻ നമ്മുടെ പാട്ടിന് അർഹതയുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. ഓരോ പാട്ടെഴുത്തുകാരും. പണ്ടത്തെ പാട്ടുകൾ കവിതകളായിരുന്നു. അത് ഏത് ഭാഷയിലായാലും അങ്ങനെ തന്നെയാണ്. കാലം മാറുന്നതിനുസരിച്ച് ആസ്വാദനരീതിയും മാറി. സിനിമകൾക്ക് മാറ്റം വരുന്നതു പോലെ പാട്ടുകളും മാറുന്നു. പശ്ചാത്തല സംഗീതത്തിന് പ്രാധാന്യമേറുന്നു. വരികളേക്കാൾ സംഗീതത്തിന് മുൻതൂക്കം നൽകുന്നു. എങ്കിലും ഒരു പാട് നല്ല ഗാനങ്ങൾ ഇപ്പോഴും ഉണ്ടാവുന്നുണ്ട്. സംഗീത പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ മുമ്പ് ഒരു പാട് ഉണ്ടായിരുന്നു.
ഒരു സിനിമയിൽ തന്നെ അഞ്ചിൽ കൂടുതൽ ഗാനങ്ങൾ ഉണ്ടാവും. സർഗം, ശങ്കരാഭരണം, സ്വാതിതിരുനാൾ ഗാനം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങി പല ചിത്രങ്ങളിലും കൂടുതൽ ഗാനങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ട്രെൻറ് മാറി. സിനിമകൾ റിയലിസ്റ്റിക് ആയി. ഗാനങ്ങൾ ഒന്നോ രണ്ടോ മാത്രം. എങ്കിലും അവയിൽ ചിലത് വളരെ നല്ല നിലവാരം പുലർത്തുന്നവയും ഉണ്ട്. എങ്കിലും നിങ്ങൾ ഏറ്റവും ഇഷ്ടമുള്ള പാട്ടേതെന്ന് ആരോടെങ്കിലും ചോദിച്ചു നോക്കൂ.. മിക്കവാറും പഴയ ഗാനങ്ങളും എൺപതുകളിലെ ഗാനങ്ങളും ആയിരിക്കും. ചോയ്സ് .. ഇന്നത്തെ ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നില്ല എന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഏതായാലും പാട്ടെഴുത്തിൽ നീതി പുലർത്താൻ ഞങ്ങൾ ശ്രമിക്കും.” അവർ മനസ്സു തുറന്നു.
ആനന്ദക്കല്യാണം എന്ന സിനിമ സംഗീത പ്രാധാന്യമുള്ളതാണ്.രാജേഷ് ബാബു .കെ .ശൂരനാട് സംഗീതം നൽകിയ ‘എൻ ശ്വാസകാട്രേ’ എന്ന തമിഴ് ഗാനത്തിലൂടെയാണ് ബീബ. കെ. നാഥ് – സജിത മുരളീധരൻ എന്ന കോഴിക്കോട്ടുകാരായ പാട്ടെഴുത്തുകാരികൾ ഒരുമിച്ചു ചേർന്ന് ഒരു ചരിത്രം കുറിക്കുന്നത്. രണ്ടു വനിതകൾ ചേർന്ന് ഒരു ഗാനം എഴുതിയിരിക്കുന്നു, അതും ഒരു തമിഴ് ഗാനം .
‘സിനിമാരംഗത്ത് സ്ത്രീ ഗാന രചയിതാക്കൾ കുറവാണ്. കവിതാരംഗത്ത് ഒട്ടേറെ കവികൾ ഉണ്ട് താനും. ഇനിയും ഒരുപാട് വനിതകൾക്ക് ഈ മേഖലയിലേക്ക് കടന്നു വരാൻ ഞങ്ങള്‍ ഒരു നിമിത്തമാകട്ടെ ‘ ഇവർ പറയുന്നതിങ്ങനെ
ആനന്ദക്കല്ല്യാണം എന്ന ചലച്ചിത്രത്തിൽ തമിഴ് ഗാന രചനക്കായാണ് ബീബയും സജിതയും ഒരുമിച്ചത്.സംഗീത സംവിധായകൻ രാജേഷ് ബാബു ഗാന രചയിതാക്കളുടെ കൂട്ടുകെട്ട് എന്ന ഒരു പുതിയ ശൈലി ഇവരിലൂടെ സൃഷ്ടിച്ചു. ചലച്ചിത്ര ഗാനാസ്വാദകരെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രണയഗാനത്തിൻ്റെ ഭാഗമാവാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഇരുവരും. സുഹൃത്തുക്കളുടെ പിന്തുണയും സ്നേഹവുമാണ് ഞങ്ങൾക്ക് ഈ രംഗത്ത് തുടരാൻ മറ്റൊരു പ്രചോദനമെന്നത് ഇവർ അടിവരയിട്ടു പറയുന്നു. ഈ ഗാനത്തിൻ്റെ സ്വീകാര്യതയെ കൂട്ടായ്മയുടെ വിജയമായി കാണാനാഗ്രഹിക്കുന്നുവെന്ന് ഇവർ സന്തോഷത്തോടെ അറിയിച്ചു.
ആനന്ദകല്യാണത്തിലെ ഗാനം
എൻ ശ്വാസ കാട്രേ നീ..
നെഞ്ചിൽ നിറൈന്തായ്…
സില്ലെൻട്ര മഴൈ തുള്ളിയേ…
എന്നുള്ളുറൈന്തായ്….
ഇളമാലൈ മഞ്ചൾ പോൽ എൻ ദേകം മിന്ന ..
അതികാലൈ തെൻട്രൽ നീ എൻ വാസൽ നുഴൈയ..
ഉൻ കനവിൻ അതികാരം നാൻ .. എൻമതിൻ റീങ്കാരം നീ ..
ഇതഴോര മുത്തങ്കളാൽ
ഇദയത്തൈ കൊയ്തായടീ ..
മലർ തൂവുംവണ്ണം
ഉറവാടും തരുണം
മഴയായ് .. മൊഴിയായ്… പൊഴിവേനുൻ മനതോടു നാൻ …
നിലവൊളിയിൻ ബിംബമായ് ..
വന്നായെൻ ഉയിരിലേ..
പിരിവെൻബതില്ലയേ ജന്മം നൂറു വാഴ് വോം കാതലിലേ…
ഉന്നരികിൽ വന്ത് നാൻ
ഒളി സിന്തും നേരമേ..
കണ്ണിമയായ് മാറി നീ… എന്നൈ ഉന്നിൽ സേർത്തായ് കതിരലയേ …
വിൺ മീനാകി വാ
മാന്തളിർ മേനിയേ..
എൻ ദാകങ്ങളിൽ കാനൽ നീരാകിറായ്..
കാതലിൽ കലന്താട..
വാ എൻ വർണ ജാലമേ..വിഴിയിരണ്ടിൽ മോതിയേ..
കാതൽ തരുമോർ സുഖം…
ഉൻമടിയിൽ മയങ്കുവേൻ
പകലിരവായിരം യുഗ യുഗമായ് ..
മുഴുമതിയിൻ മുഖവരി …
പെണ്ണഴകിൻ മുതൽ വരി..
കണ്ണക്കുഴിയോരത്തിൽ ..
എന്നൈ നീയും തൈയ്ത്തായ് പുന്നഗയിൽ..
ഉന്തൻ കണ്ണാടിയിൽ എൻ മുഖം തേടിനേൻ
ഉൻ മോകങ്ങളിൽ മയിൽ ചിറകാകിറേൻ….
വിഴികളിൽ തൊലൈവോമാ ..
വാ എൻ മൗനരാഗമേ…
ഫോട്ടോയ്ക്ക് കടപ്പാട്: ഷൗക്കത്ത് ലൂക്ക
(സ്റ്റുഡിയോ: ലൂക്ക മീഡിയ)