ലോക കൈയ്യക്ഷര മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി മലയാളിപെണ്‍കൊടി ആന്‍മരിയ
കോവിഡിനെ തുടർന്ന് ഗവൺമെന്റ് ഏർപ്പെടുത്തിയ ലോക്ഡൗൺ മിക്ക ആളുകളും വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഒഴിവ് സമയം വീട്ടിലിരുന്ന് തന്നെ ഫലപ്രദമായി കൈകാര്യം ചെയ്തിരിക്കുകയാണ് അവർ. മിക്കവരുടെയും കലാവാസന പുറത്ത് വന്നത് ഈ കാലഘട്ടത്തിലാണ്. പാചകത്തിൽ തങ്ങളുടെ അഭിരുചി തെളിയിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ഒരു വിഭാഗം ജനങ്ങൾ. മറ്റ് ഒരു വിഭാഗം ചിത്ര രചന നടത്തി. പക്ഷെ കണ്ണൂർ ജില്ലയിലെ കുടിയാന്മലയിൽ താമസിക്കുന്ന ആൻമരിയ ബിജു എന്ന പെൺകുട്ടി കുറച്ച് വ്യത്യസ്തമായിട്ട് ആണ് ചെയ്തത്. ഭംഗിയായ കൈയക്ഷരം ആണ് ഈ പ്ലസ് വൺ വിദ്യാർത്ഥിനിയുടേത്.
അതിലൂടെ ലോക കൈയ്യെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനമെന്ന നേട്ടത്തിലാണ്. ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ആൻമരിയ. ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 13-നും 19-നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആൻ മരിയ ഒന്നാം സ്ഥാനം നേടിയത്. ആർട്ടിസ്റ്റിക്, പ്രിന്റഡ്, കേഴ്സീവ് എന്നീ മൂന്ന് മേഖലകളിലാണ് മത്സരം. ഇതിൽ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻ മരിയയുടെ കൈയക്ഷരം തിരഞ്ഞെടുക്കപ്പെട്ടത്. ജൂണിലായിരുന്നു മത്സരം. ഓൺലൈനായാണ് ആൻമരിയ മത്സരത്തിലേക്ക് അപേക്ഷ നൽകിയത്. ടെലിഗ്രഫി സർട്ടിഫിക്കറ്റും മൂന്ന് ലക്ഷ്വറി പേനകളുമാണ് സമ്മാനം. ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ വളരെ മനോഹരമായിരുന്നു ആൻമരിയയുടെ കൈയക്ഷരങ്ങൾ. പുസ്തകത്തിലും നോട്ട്ബുക്കിലുമൊക്കെ നെയിംസ്ലിപ്പിൽ കൂട്ടുകാർ ആൻ മരിയയെക്കൊണ്ട് പേരുകളെഴുതിക്കും.
നോട്ട്ബുക്കിൽ പഠിപ്പിക്കുന്ന വിഷയങ്ങളുടെ പേരുകൾ എഴുതിപ്പിക്കും-ആൻ മരിയ ഓർത്തെടുത്തു. ആൻമരിയയുടെ കഴിവിന് അകമഴിഞ്ഞ് പ്രോത്സാഹനം നൽകിയത് നാലാം ക്ലാസിലെ അധ്യാപികയായിരുന്ന സിസ്റ്റർ ജെയ്സ് മരിയയും മലയാളം അധ്യാപികയായിരുന്ന ബെറ്റിയുമാണ്. അമ്മയുടെ സഹോദരി ഡോ.ക്രിസ്റ്റീനാ ഫ്രാൻസിസ് ആണ് ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയെക്കുറിച്ചും കൈയക്ഷര മത്സരത്തെക്കുറിച്ചുമെല്ലാം ആൻമരിയയോട് പറഞ്ഞത്. അവരുടെ നിർദേശപ്രകാരം ആൻമരിയ മത്സരത്തിന് ഓൺലൈനായി അപേക്ഷ നൽകി.
ആൻമരിയയ്ക്ക് പ്രത്യേകം കൈയക്ഷര പരിശീലനത്തിന് ആവശ്യമായ പ്രത്യേകതരം പേനയും നിബും എല്ലാം മേടിച്ചുകൊടുത്ത് അച്ഛൻ ബിജു ജോസും അമ്മ സ്വപ്ന ഫ്രാൻസിസും കൂടെ നിന്നു. എന്നാൽ, ഇതിലേക്ക് കൂടുതൽ ശ്രദ്ധ പതിഞ്ഞാൻ ആൻ മരിയയുടെ പഠനത്തെ ബാധിക്കുമോയെന്ന് അവർക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, മത്സരഫലമറിഞ്ഞപ്പോൾ ബിജുവും സ്വപ്നയും മകളുടെ നേട്ടത്തിൽ അതിയായി സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
കാലിഗ്രഫി ശരിയാക്കുന്നതിന് ആൻ മരിയ ഏറ്റവും അധികം ആശ്രയിച്ചത് സാമൂഹിക മാധ്യമത്തെയാണ്. വളരെ അധികം പരിശ്രമം ഇതിന് പിന്നിൽ ഉണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും കാലിഗ്രഫി ചെയ്യും. എന്നാൽ, തനിക്ക് എളുപ്പം ഇംഗ്ലീഷ് ആണെന്നും ഈ പെൺകുട്ടി വ്യക്തമാക്കി. കാരണം ക്രിയേറ്റീവ് ആകാൻ പറ്റുമെന്നാണ് പറഞ്ഞത്. ബിജു, സ്വപ്ന എന്നിവരാണ് മാതാപിതാക്കൾ. ഇലക്ട്രിക് ടെക്നീഷ്യനാണ് അച്ഛൻ. മൂത്ത സഹോദരൻ അലൻ. അനുജത്തി അമല ആറാം ക്ലാസ്സിൽ പഠിക്കുന്നു.
mlayali girl-got-first-prize-for-