“സാവിത്രിഫൂലെ” വിസ്മൃതിയിലാണ്ടുപോകരുത് ആ പേര്
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മാലോകര്‍ പോരാടുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ പ്രതിരോധപ്രവര്‍ത്തനം രാജ്യാന്തരശ്രദ്ധ നേടിക്കഴിഞ്ഞു. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അകമഴിഞ്ഞ സേവനം അഭിന്ദനര്‍ഹമാണ് സാവിത്രിഫൂലെ ആപേര് നമുക്ക് സുപരിചിതമായിരിക്കില്ല. മറ്റൊരു ദുരന്തമായ പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ രാജ്യത്തെയും ജനങ്ങളെയും നെഞ്ചോട് ചേര്‍ത്ത് പരിപാലിച്ച ധീരവനിത സാവിത്രി ഫൂലെ. സാങ്കേതികവിദ്യ വികാസം പ്രാപിക്കാത്ത അക്കാലത്ത് അവര്‍ രാജ്യത്തിനായി ചെ യ്ത സേവനങ്ങള്‍ വളരെ വലുതാണ്
ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ മാതാവ്, സാമൂഹ്യപ്രവര്‍ത്തക, എഴുത്തുകാരി എന്ന് തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ക്ക് ഉണ്ട് സാവിത്രി ഫൂലെയ്ക്ക്.
1873 ല്‍ സാവിത്രിയുടെ ഭര്‍ത്താവ് ജ്യോതിറാവു ഫൂലെ രൂപം നൽകിയ സത്യശോധക് സമാജിന്‍റെ സജീവ പ്രവര്‍ത്തകയായിരുന്നു അവര്‍. സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, വിധവാ വിവാഹം, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ എന്നിവയും ആരംഭിച്ചു. പരമ്പരാഗതമായ ആചാരങ്ങളെയും മറ്റ് അനാചാരങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് പുനര്‍ വിവാഹങ്ങൾ സംഘടിപ്പിച്ചു.സ്ത്രീകൾ വീടിനു പുറത്തിറങ്ങുന്നത് പോലും കടുത്ത അപമാനമായി കണ്ടിരുന്ന അക്കാലത്ത് യാഥാസ്ഥികരിൽ നിന്നും കനത്ത എതിർപ്പ് ഇവർക്ക് നേരിടേണ്ടി വന്നു.
ഫൂലെ ദമ്പതിമാരുടെ വളര്‍ത്ത് പുത്രനായിരുന്നു യശ്വന്ത് റാവു. ഡോ. യശ്വന്ത് റാവുന് ജന്മം നല്‍കിയത് ബ്രാഹ്മണസ്ത്രിയായ കാശിബായ് ആയിരുന്നു. സമൂഹത്തിലെ ഉന്നതരുടെ വധഭീഷണിയെ തുടര്‍ന്ന് വിധവയായ കാശിബായ് ഫൂലെ ദമ്പതിമാരുടെ അടുത്ത് അഭയം പ്രാപിച്ചു. പീന്നിട് കാശിബായുടെ പുത്രനെ ഈ ദമ്പതികള്‍ ദത്തെടുത്തു.
പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ കടുത്ത ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് ബ്രാഹ്മണര്‍ ദളിതരെ ചികിത്സിക്കാന്‍ കൂട്ടാക്കിയില്ല. ഈ സാമൂഹ്യസ്ഥിതി മുന്നില്‍ കണ്ട് സാവിത്രിഫൂലെയും മകനും ഡോക്ടറുമായ യശ്വന്ത് റാവുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങി. ജാതിഭേദമന്യേ എവര്‍ക്കും അവിടെ ചികിത്സ ലഭ്യമായി. പ്ലേഗ് രോഗികളെ പരിപാലിക്കുന്നതിന് തന്‍റെ ജിവിതം ഉഴിഞ്ഞുവച്ച ആ ധീരവനിത ആ മഹാമാരിയാല്‍ അടിമപ്പെട്ട് മരണമടഞ്ഞു. ഇന്ന് കോവിഡ്19 എന്ന മഹാദുരന്തം രാജ്യം അഭിമുഖീകരിക്കുമ്പോള്‍ ആ അമ്മയും മകനും നല്‍കിയ സേവനങ്ങള്‍ നാം ഒരിക്കലും മറന്നുപോകരുത്.