സുഖിയന്‍
രമ്യ ചേര്‍ത്തല
ചെറുപയര്‍ രണ്ട് കപ്പ്
ശര്‍ക്കര അര കിലോഗ്രാം
തേങ്ങ ചിരകിയത് 2 കപ്പ്
മൈദ 1 കപ്പ്
അരിപ്പൊടി അര കപ്പ്
നെയ്യ് അര ടേബിള്‍ സ്പൂണ്‍
എണ്ണ ആവശ്യത്തിന്
ഏലയ്ക്കപ്പൊടി 1 ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചീനചട്ടി സ്റ്റൌവില്‍ വച്ച് കഴുകി വൃത്തിയാക്കിയ ചെറുപയര്‍ വറുത്ത് എടുക്കുക. ഒരുപാത്രത്തില്‍ വെള്ളം വച്ച് തിളയ്ക്കുമ്പോള്‍ ചെറുപയര്‍ ഇട്ട് നന്നായി വേവിച്ചെടുക്കുക. ശര്‍ക്കര പാനിയാക്കി അരിച്ചെടുക്കുക. ഇതില്‍ തേങ്ങയും നെയ്യും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് കുഴച്ചെടുക്കുക.
വേവിച്ച് വച്ച ചെറുപയറിന്‍റെ വെള്ളം വാര്‍ന്ന് പോയതിന് ശേഷം മുകളില്‍ നമ്മള്‍ തയ്യാറാക്കിവച്ച ചേരുവകളില്‍ ഇട്ട് നന്നായി ഇളക്കിയോജിപ്പിച്ച് എടുക്കുക. ഇത് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അരിപ്പൊടിയും മൈദയും ഉപ്പും അയഞ്ഞ പരുവത്തില്‍ കലക്കിയെടുക്കുക. ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ നമ്മള്‍ തയ്യാറാക്കി വച്ച ബാറ്ററില്‍ ഓരോ ഉരുളയും ഇട്ട് എണ്ണയിലിട്ട് നന്നായി മൂപ്പിച്ച് കോരിയെടുക്കുക.