3 മിനിറ്റ് കൊണ്ട് സ്വാദേറിയ നേന്ത്രപഴം ഹല്‍വ റെഡി
ആവശ്യമായ സാധനങ്ങള്‍
നെയ്യ് – മൂന്ന് ടിസ്പൂണ്‍
തേങ്ങ ചിരകിയത് – മൂന്ന് ടിസ്പൂണ്‍
പഴം – ഒന്ന് (ചെറുതായ് അരിഞ്ഞത്)
പഞ്ചസാര – അരകപ്പ്
ശുദ്ധമായ പശുവിന്‍ പാല് – കാല്‍ കപ്പ്
ആവശ്യത്തിന് അണ്ടി പരിപ്പ്,മുന്തിരി
തയ്യാറാക്കുന്ന വിധം
ചൂടാക്കിയ പാനില്‍ അല്‍പം നെയ്യ് ഒഴിച്ച് നാളികേരം ഏകദേശം ബ്രൗണ്‍ നിറം ആകുന്നത് വരെ ഇളക്കി വറുത്തത് കോരി എടുക്കുക. മിക്‌സിയില്‍ ചെറുതാക്കി അരിഞ്ഞ പഴം, അരകപ്പ് പഞ്ചസാര, കാല്‍ കപ്പ് ശുദ്ധമായ പശുവിന്‍ പാല്‍, വറുത്ത് കോരിയ നാളികേരം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിന് ശേഷം നാളികേരം വറുത്തെടുത്ത അതേ പാനില്‍ അല്‍പം നെയ്യ് ഒഴിച്ച് അരച്ചെടുത്ത മിക്‌സ് നല്ല ചൂടില്‍ നന്നായി ഇളക്കികൊണ്ടിരിക്കുക. നന്നായി വറ്റി വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം. പാനില്‍ നിന്ന് അടര്‍ന്ന് പോരുന്ന വിധത്തില്‍ ആകുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് പകര്‍ത്തുക. അതിലേക്ക് വറുത്ത് വച്ച അണ്ടിപരിപ്പും മുന്തിരിയും ചേര്‍ക്കുക. ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് വിളമ്പാം.
ചിത്രത്തിന് കടപ്പാട് :ഗൂഗിൾ