സ്വകാര്യ ജീവിതത്തിലെ ഇന്ദിര പ്രിയദർശിനി

ഇന്ദിര പ്രിയദർശിനി, ചരിത്രത്തിന്‍റെ താളുകളിൽ വെന്നിക്കൊടി പറപ്പിച്ച നായിക.നിശ്ചയധാർഷ്ട്യത്തിന്‍റെ കരുത്തിൽ അവർ പടുത്തുയർത്തിയത് രാജ്യം കണ്ട ഏറ്റവും ആരാധ്യയായ പ്രധാനമന്ത്രി എന്ന വിശേഷണം.ഇങ്ങനെ ഒക്കെ ആണെങ്കിലും വൈരുധ്യങ്ങളുടെ വികാരസമ്മിശ്രമായിരുന്നു ഇന്ദിരയുടെ ജീവിതം. പുറം മോടിയിൽ പൊതിഞ്ഞ പ്രധാനമന്ത്രി പദവും സ്വകാര്യ ജീവിതത്തിലെ പ്രയാസങ്ങളും ഒരു പോലെ തരണം ചെയ്യാൻ അവർ ബുദ്ധിമുട്ടി .

   അച്ഛനായ ജവർലാൽ നെഹ്‌റു  ആയിരുന്നു ഇന്ദിരയുടെ വഴികാട്ടി .എന്നാൽ അച്ഛൻന്‍റെ തിരക്കുകൾക്കിടയിൽ, മുത്തച്ഛൻ മോത്തിലാൽ നെഹ്‌റു, മുത്തശ്ശി സ്വരൂപറാണി ,അമ്മ കമല എന്നിവരുടെ വാത്സല്യത്തിലും മേൽനോട്ടത്തിലുമായി ഇന്ദിരയുടെ ബാല്യം.മോത്തിലാൽ നെഹ്രുവിന്‍റെ സവിശേഷതകൾ ഇന്ദിരയുടെ വ്യക്തിത്വത്തിലും പ്രതിഫലിച്ചു. 'അമ്മ കമലയോട് നെഹ്‌റു കുടുംബത്തിനുള്ള അവഗണനയിൽ നിന്നാകാം പ്രതികരണ ശേഷി ഇന്ദിരയ്ക്ക് കിട്ടിയത്.അച്ഛൻന്‍റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനോടുള്ള വിരോധം കുടുംബത്തിൽ തുടങ്ങി രാഷ്ട്രീയത്തിൽ വരെ പ്രതിധ്വനിച്ചു.അമ്മയും മകളും തമ്മിലുള്ള ബന്ധം ഇന്ദിരയുടെ ജീവിതത്തിൽ വല്ലാതെ ബാധിച്ചു.'അമ്മ കമലയ്ക്ക് ക്ഷയ രോഗം വന്നു മരിച്ചപ്പോഴാണ് ഇന്ദിര ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിച്ചത്.ആ കാലഘത്തിൽ ഫിറോസ് ഗാന്ധിയുമായുള്ള സൗഹൃദം ഇന്ദിരക്ക് ആശ്വാസമായിരുന്നു.എന്നാൽ മകളുടെ പ്രണയത്തെ നെഹ്‌റു എതിർത്തു.ജാതീയമായ വേർതിരിവുകൾ തന്നെയായിരുന്നു കാരണം. ബ്രാഹ്മണൻ സമുദായതിൽ പെട്ട ഇന്ദിരയും പാഴ്‌സി സമുതായതിൽ പെട്ട ഫിറോസും തമ്മിൽ ഭാവിയിൽ ഉടലെടുത്തേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചു നെഹ്‌റു  ബോധവാൻ ആയിരുന്നു.1942 മാർച്ച് 26 നു  നെഹ്‌റുവിന്‍റെ സമ്മതത്തോടെ  ഇന്ദിരയും ഫിറോസും വിവാഹിതയായി. ആഭരണങ്ങൾ ഉപേക്ഷിച്ച ഒരു കോട്ടൺ സാരിയിൽ അതിമനോഹാരിയായിരുന്നു ഇന്ദിര. സൗന്ദര്യത്തെ  കുറിച്ചു തികഞ്ഞ ബോധവതിയായിരുന്നു.തന്‍റെ വ്യക്തിത്വത്തിന് മാറ്റ് കൂറ്റൻ സൗന്ദര്യം ഉപകരിച്ചു എന്ന് അവർ വിശ്വസിച്ചു.

ഇന്ദിരയും അച്ഛനും തമ്മിലുള്ള ബന്ധത്തിൽ താൻ അവഗണിക്കപ്പെടുന്നു എന്ന തോന്നലാണ് ഫിറോസ് -ഇന്ദിര ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയത്.അഭിപ്രായ സ്വാത്രന്ത്ര്യംഇന്ദിരയുടെ ജീവിതത്തിൽ ഫിറോസ് ഗാന്ധിക്ക് ഇല്ലായിരുന്നു എന്നൊരു പറച്ചിൽ കൂടി ഉണ്ടായിരുന്നു.പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിനു മകളുടെ സേവനം അനിവാര്യമായിരുന്നു.മികച്ച പാര്‍ലമെന്‍റേറിയന്‍ കൂടിയായിരുന്ന ഫിറോസ് ഗാന്ധിയുടെ വാക്കുകൾ മുഖവിലക്കെടുക്കാത്തതിൽ അദ്ദേഹം അതീവ ദുഖിതനായിരുന്നു. കുടുംബ ജീവിതത്തിലെ വിള്ളൽ ഫിറോസ്‌ഗാന്ധിയെ മദ്യപാനത്തിലേക്കും പുകവലിയിലേക്കുമെത്തിച്ചു.കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചു വിടുന്നതിൽ ഫിറോസ് ഗാന്ധി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇന്ദിര മുഖവിലയ്‌ക്കെടുത്തില്ല. കടുത്ത ഹൃദ്രോഗത്തിനു ചികിത്സയിലായിരിക്കെ 1960 ൽ നാല്‍പത്തിയെട്ടാമത്തെ വയസ്സിൽ ഫിറോസ് ഗാന്ധി മരിച്ചു.തന്‍റെ ജീവിതത്തിലെ വലിയ നഷ്ടം എന്നായിരുന്നു ഇന്ദിര മരണത്തെ വിശേഷിപ്പിച്ചത്.


വിലമതിക്കാനാവാത്ത ഒട്ടേറെ നേട്ടങ്ങൾ ഭരണാധികാരി എന്ന നിലയിൽ ഇന്ദിരയുടെ പ്രശസ്തി കൂടിയെങ്കിലും അടിയന്തിരാവസ്ഥയുടെ കറുപ്പ് നിഴൽ എന്നും അവരുടെ വ്യക്തിത്വത്തിന് മങ്ങലേൽപ്പിച്ചു.പഞ്ചാബിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തന്‍റെ ജീവനുപോലും ഭീഷണി ഉയർത്തുമെന്ന് മുൻകൂട്ടി കാണാൻ അവർക്ക് കഴിഞ്ഞില്ല. അംഗരക്ഷകരിൽ അമിത വിശ്വാസമായിരുന്നു ഇന്ദിരാഗാന്ധിക്ക്.ഒമ്പത് വർഷം തന്‍റെ വിശ്വസ്ഥനായിരുന്ന സബ്‌ ഇൻസ്‌പെക്ടർ ബിയാന്ത് സിങ്ങിന്‍റെ വെടിയേറ്റു വീഴുമ്പോഴും , അയാൾക്കായി പൊഴിച്ച പുഞ്ചിരി ഇന്ദിരയുടെ ചുണ്ടിൽ നിന്നും മാഞ്ഞിരുന്നില്ല.ബ്രിട്ടീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിനായി ഡൽഹിയിൽ അക്‌ബർ റോഡിലെ ഒന്നാം നമ്പർ വസതിക്കു മുൻപിലെ പുല്‍തകിടിയിലേക്ക് പോയപ്പോഴായിരുന്നു വെടിയേറ്റത്.സുവർണ്ണ ക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ചതിലുള്ള വിരോധമായിരുന്നു ബിയാതിനെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത് . ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്നേഹവും വിരോധവും ഒരേസമയം ഏറ്റുവാങ്ങിയ പ്രിയദർശ്ശിനി എന്ന സ്ത്രീ രത്‌നത്തിന്‍റെ സുവർണ്ണ സിംഹാസനം അത്രമേൽ അലങ്കരിക്കാൻ മറ്റൊരാളില്ല.

Leave a Reply

Your email address will not be published. Required fields are marked *