ഹോക്കിതാരം റേച്ചൽ ലിഞ്ച് നഴ്സായി സേവനത്തിന്
പെര്ത്ത്: കോവിഡ് 19 ലോകമെങ്ങും പടര്ന്ന് പിടിക്കുന്ന സാഹചര്യത്തില് തന്റെ നഴ്സിങ് കുപ്പായം വീണ്ടും അണിഞ്ഞിരി ഓസ്ട്രലിയന് വനിതാഹോക്കിതാരം റേച്ചല് ലിഞ്ച്. റജിസ്ട്രഡ് നഴ്സ് ആയ റേച്ചല് ലിഞ്ച്, കോവിഡ് ക്ലിനിക്കില് സേവനത്തിന് അനുമതിതേടി അപേക്ഷ നല്കി.
നേരത്തെ ആഴ്ചയില് ഒരുതവണ താരം നഴസിംങ് മേഖലയില് കര്മ്മനിരതയായിരുന്നു. കോവിഡ് കാലത്ത് പരിശീലനം നിര്ത്തിയതോടെ മുഴുവന് സമയവും സേവനത്തിന് തീരുമാനിക്കുകയായിരുന്നു റേച്ചല്. ടോക്കിയോ ഒളിമ്പിക്സ് അടുത്തവര്ഷത്തേക്ക് മാറ്റിയതും താരത്തിന്റെ തീരുമാനത്തിന് പിന്ബലമേകി.