ആദ്യ കൊവിഡ് വാക്സിൻ പുറത്തിറങ്ങി

ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ (ഫൈസർ ബയോ എൻടെക്ക് വാക്സിൻ) പുറത്തിറങ്ങി. ഉപയോഗത്തിനനുമതി നൽകി ബ്രിട്ടൺ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമാണ് യു.കെ. നോവൽ കൊറോണ വൈറസിനെതിരെ 95 ശതമാനം വരെ ഫലവത്തുള്ളതെന്ന് അവകാശപ്പെടുന്ന വാക്സിൻ പൊതു ഉപയോഗത്തിന് സുരക്ഷിതമാണെന്ന്  മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ടസ് റെഗുലേറ്ററി ഏജൻസി അംഗീകരിച്ചതോടെയാണ് വാക്സിൻ ഉപയോഗത്തിന് അനുമതിയായത്. 

ഒരു വ്യക്തിക്ക് വാക്സിൻ്റെ രണ്ട് ഡോസ് എന്ന കണക്കിൽ 20 ദശലക്ഷം ആളുകളെ വാക്സിനേറ്റ് ചെയ്യാവുന്ന തരത്തിൽ നാൽപ്പത് ദശലക്ഷം ഡോസുകൾക്ക് യുകെ ഓർ‍ഡർ നൽകി കഴിഞ്ഞു.

പത്ത് ദശലക്ഷം ഡോസുകൾ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ ഭീമനായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻടെക് എസ്ഇയുമായി ചേർന്ന് പത്ത് മാസം കൊണ്ടാണ് വാക്സിൻ വികസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *