ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമാകില്ല……
ആരും പൂർണ്ണരല്ല എന്നോർക്കുക. പലരും ആരാധന മൂർത്തികളായി കാണുന്ന ബിംബങ്ങൾ പോലും മാനസിക പ്രശ്നങ്ങൾ കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവരാണ് എന്ന തിരിച്ചറിവ് ഉണ്ടാവുകയാണ് വേണ്ടത്. അവരിൽ പലരും നമ്മളും അതിനെ അതിജീവിച്ച് ജീവിതവിജയം കൈവരിച്ചവരുമാണ്.
നമ്മൾ നമ്മളായി ജീവിക്കാൻ ശ്രമിക്കുക എന്നത് തന്നെയാണ് എല്ലാ ജീവിത പ്രശ്നങ്ങൾക്കുമുള്ള ആദ്യത്തെ പ്രതിവിധി.ഓരോ വ്യക്തികളും വ്യത്യസ്തരാണ്..അവരുടെ പ്രശ്നങ്ങളും. പ്രശ്നങ്ങളെ എങ്ങനെ നമ്മൾ മറികടക്കുന്നു എന്നതിന് അനുസരിച്ചാണ് നമ്മുടെ ജീവിത വിജയം.
വിഷാദരോഗത്തില്‍ നിന്നും സെലിബ്രേറ്റികളും മുക്തരല്ലെന്നാണ് സുശാന്ത് രജ്പുത്ത് സിംഗിന്‍റെ വിയോഗം നമുക്ക് കാണിച്ചുതരുന്നത്. ആദ്ദേഹം അനുഭവിച്ചിരുന്ന ആത്മസംഘര്‍ഷം സുഹൃത്തുക്കളോടോ തന്നോട് അടുപ്പം പുലര്‍ത്തിയിരുന്നവരോടോ ഷെയര്‍ ചെയ്തിരുന്നെങ്കില്‍ ഇത്തരത്തില്‍ ജീവന്‍ പൊലിയേണ്ട അവസ്ഥ അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നില്ല.
ഓർക്കുക മനുഷ്യന് ഒരു ജീവിതമേ ഉള്ളു. അത് സന്തോഷപ്രദമായ ജീവിതമാക്കി മാറ്റണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. ഒരുപാട് പണവും, പ്രശസ്തിയും, ഉയർന്ന ജോലിയും, സൗന്ദര്യവും ഒന്നുമല്ല സന്തോഷകരമായ ജീവിത ത്തിന്റെ മാനദണ്ഡം. മനസമാധാനം മാത്രമാണ്.
ഒരു നിമിഷത്തെ ചിന്തയിൽ നിന്നാവാം ആത്മഹത്യകൾ ഉടലെടുക്കുന്നത്. വീട്ടിൽ ഉള്ളവരല്ലെങ്കിൽ ഒരു നല്ല ജീവിത സുഹൃത്തിനോട് നിങ്ങളുടെ പ്രശ്നങ്ങൾ പങ്കുവച്ച് മനസിന്റെ ഭാരം കുറയ്ക്കുക.
ഡിപ്രഷൻ പോലെയുള്ള അവസ്ഥയിൽ ” 1056 “എന്ന നമ്പറിൽ വിളിച്ച് മാനസിക വിദഗ്ദ്ധരുടെ സഹായം തേടുക.ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ് ലൈൻ നമ്പർ 1056.
ജി. കണ്ണനുണ്ണി