കര്‍ക്കിടക കഞ്ഞി
വിവരങ്ങള്‍ക്ക് കടപ്പാട് ഡോ അനുപ്രിയ.ജെ
ദേഹബല രോഗപ്രതിരോധശേഷി വര്‍ധകമായുള്ള ഔഷധ കഞ്ഞി വീട്ടില്‍വെച്ച് തന്നെ തയ്യാറാക്കി കഴിക്കാവുന്നതാണ്.
ആശാളി, ഉലുവ, ജീരകം എന്നിവ ഓരോ ടീസ്പൂണ്‍ വീതം ചേര്‍ത്ത്, ഞവര/ മട്ട അരി കഞ്ഞിവെച്ച് കഴിക്കാം.
തയ്യറാക്കുന്ന വിധം:
അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച്, ഉലുവ കുതിര്‍ത്തുവെച്ചതും, ആശാളിയും, ജീരകവും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിഞ്ഞു തേങ്ങാപാലും, ഉപ്പും ചേര്‍ത്തു കഴിക്കാം.
ഔഷധ കഞ്ഞി ഏഴോ പതിനാലോ ദിവസം തുടര്‍ച്ചയായി പ്രാതലായി കഴിക്കാവുന്നതാണ്. അത്രയും ദിവസം, മത്സ്യമാംസാദികള്‍ ഒഴിവാക്കുകയും, എണ്ണയും, എരിവും, പുളിയും കുറക്കുകയും ചെയ്യുക.