ഡ്രഗണിന്‍റെ ഫോസില്‍ കണ്ടെത്തി

കണ്ടെത്തിയത് 18 കോടി വർഷം പഴക്കമുള്ള ഇക്ത്യോസോർ എന്ന കടൽ ജീവിയുടെ ഫോസിൽ

മുൻപും അനേകായിരം വർഷങ്ങൾ പഴക്കമുള്ള മൺമറഞ്ഞുപോയ നിരവധി ജീവജാലങ്ങളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ റുത്ലാൻഡ് റിസർവോയറിൽ നിന്നും ഒരു ഭീമൻ കടൽ ജീവിയുടെ ഫോസിൽ കണ്ടെത്തിയിരിക്കുകയാണ്.ഇക്ത്യോസോർ എന്ന കടൽ ഡ്രാഗണിന്റെ ഫോസിൽ. വിശദമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇതിന് 18 കോടി വർഷം പഴക്കമുള്ളതായി കണക്കാക്കുന്നു. ഒപ്പം 10 മീറ്ററോളം നീളവുമുണ്ട്.

ലാൻഡ്സ്കേപ്പിംഗ് ജോലിക്കിടെ ചെളിയിൽ പുതഞ്ഞു കിടന്ന നിലയിൽ ആദ്യം കണ്ടത് റുത്ലാൻഡ് വൈൽഡ് ലൈഫ് ട്രസ്റ്റിലെ ജോൺ ഡേവിഡ് എന്ന വ്യക്തിയാണ്. കണ്ട് ഭയന്ന അദ്ദേഹം ഉടൻതന്നെ കൗണ്ടി കൗൺസിലിനെ വിവരമറിയിച്ചു. തുടർന്നുള്ള ഗവേഷണത്തിലാണ് അനേകായിരം വർഷം പഴക്കമുള്ള കടൽ ജീവിയുടെ ഫോസിലാണെന്ന് കണ്ടെത്തിയത്. 250 ദശലക്ഷം മുതൽ 90 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് ഇവ ജീവിച്ചിരുന്നതെന്നും 25 മീറ്റർ വരെ നീളത്തിൽ വളരാൻ ശേഷിയുള്ള കടൽജീവി ആണെന്നും ഗവേഷകർ പറയുന്നു. യുകെയിൽ കണ്ടെത്തിയ ഫോസിലുകളിൽ ഏറ്റവും വലിയതും ഇതുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *