നാഗചൈതന്യയെ പൂർണ്ണമായും മറക്കാൻ ശ്രമിച്ച് സാമന്ത

ഒരു പാട് ആരാധകരുള്ള തമിഴ് യുവ നടിയാണ് സമാന്ത. തെലുങ്ക് സ്റ്റാർ നാഗചൈതന്യയെ ആണ് താരം വിവാഹം ചെയ്തത്. എന്നാൽ അടുത്തിടെ, ഇരുവരും വേർപിരിയുകയാണ് എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു ശേഷം ജീവിത പങ്കാളിയെ കുറിച്ചുള്ള ഓര്‍മകള്‍ എല്ലാം നശിപ്പിയ്ക്കുക ആണ് സമാന്ത എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുക ആണ്. ഇതിന്റെ ആദ്യ പടിയെന്നോളം ഇരുവരും ഒന്നിച്ച് കൈത്തണ്ടയില്‍ പതിപ്പിച്ച ടാറ്റു നടി മായ്ക്കാന്‍ ശ്രമിച്ചിരുന്നു എന്നും വിവരം ലഭിച്ചിരുന്നു.

ഇപ്പോഴിതാ, നാഗ ചൈതന്യയോടൊപ്പമുള്ള ചിത്രങ്ങൾ എല്ലാം സോഷ്യല്‍ മീഡിയ പേജിൽ നിന്നും മാറ്റിയിരിക്കുകയാണ് സാമന്ത. ഇത്രയധികം ദേഷ്യമുണ്ടോ സമാന്തയ്ക്ക് നാഗ ചൈതന്യയോട് എന്നാണ് ആരാധകരുടെ ചോദ്യം. നാഗ ചൈതന്യയ്‌ക്കൊപ്പം ഉള്ള പ്രണയ നിമിഷങ്ങള്‍ എല്ലാം സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളെല്ലാം നടി ഡിലീറ്റ് ചെയ്തു. 2019 ലെ വിവാഹ വാര്‍ഷികത്തിന് ‘നീ എന്റേതാണ് ഞാന്‍ നിന്റേതും.. ഏത് വാതിലും നമ്മള്‍ ഒന്നിച്ച് തുറക്കും’ എന്ന് എഴുതിയ പോസ്റ്റ് എല്ലാം നേരത്തെ ആരാധകര്‍ കുത്തിപ്പൊക്കിയിരുന്നു. അതെല്ലാം തന്നെ നടി ഡിലീറ്റ് ചെയ്തു. ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ മാത്രമാണ് സമാന്ത ഡിലീറ്റ് ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ ചിലത് ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോകളും സമാന്ത ഡിലീറ്റ് ചെയ്യാതെ വച്ചു. 2010 ല്‍ ആണ് സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലായത്. യേ മായ ചേസുവേ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെ ഇരുവരും നല്ല സുഹൃത്തുക്കളായി.. പിന്നീട് സമാന്ത നടന്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു എന്ന് ഗോസിപ്പുകള്‍ വന്നിരുന്നു.


പല ഗോസിപ്പുകള്‍ക്കും ഇടയിലാണ് സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹം നടന്നത്. വളരെ ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. ഗോവയില്‍ വച്ച് ഹിന്ദു മത ആചാര പ്രകാരവും ക്രിസ്ത്യന്‍ മത ആചാര പ്രകാരവും നടന്ന വിവാഹം ആരാധകരും ഏറ്റെടുത്തിരുന്നു.

വിവാഹം കഴിഞ്ഞതിനു ശേഷമുള്ള നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം ആണ് ഇവർ ഉപേക്ഷിച്ചത്. ഡിവോഴ്സിനെ സംബന്ധിച്ച വിവരം ആദ്യമൊന്നും ഇരുവരും ആരാധകരെ അറിയിച്ചിരുന്നില്ല. പിന്നീട്, ഈ മാസം ആദ്യ വാരമാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന നടന്നത്. ഇത്രയും കടുത്ത തീരുമാനത്തിൽ എത്താനുള്ള കാരണം ഇതുവരെ ഇവർ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *