മലപ്പുറം ടു ആഫ്രിക്ക ; 22 രാജ്യങ്ങളിലേക്ക് അരുണിമയുടെ സൈക്കിള്‍ യാത്ര

22-ാം വയസ്സില്‍ 22 രാജ്യങ്ങള്‍ അരുണിമ പൊളി..

ആഫ്രിക്കയിലേക്കുള്ള യാത്രയിൽ 22 രാജ്യങ്ങൾ സൈക്കിളിൽ അരുണിമ താണ്ടും. ഇരുപത്തിരണ്ടാം വയസ്സില്‍ 22 രാജ്യങ്ങളിലേക്ക് സോളോ ട്രിപ്പ് നടത്താന്‍ തയ്യാറെടുത്ത് അരുണിമ. ഏകദേശം 25,000 കിലോമീറ്റർ ദൂരം രണ്ടുവര്ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് ഈ ഒറ്റപ്പാലത്തുകാരിയുടെ പ്രതീക്ഷ.

ആഫ്രിക്കയിലേക്കുള്ള യാത്രക്കിടയില്‍ 22 രാജ്യങ്ങള്‍ അരുണിമ എക്സ് പ്ലോറ്‍ ചെയ്യും.ഒരു ദിവസം 150 കി.മീറ്റർ ആണ് ലക്ഷ്യം. കേരളം പോലെയുള്ള സ്ഥലങ്ങളിൽ 50-60 കി.മീറ്ററും. ടെന്റടിച്ചും ലഭിക്കുന്ന താമസസ്ഥലങ്ങളിൽ തങ്ങിയുമാണ് സാഹസിക സൈക്കിൾ യാത്ര. അടിയന്തര ഘട്ടത്തിൽ മാത്രമേ താമസത്തിനു മറ്റു സൗകര്യങ്ങളെ ആശ്രയിക്കൂ എന്നും അരുണിമ.

മുംബൈ വരെ സൈക്കിളിൽ യാത്ര ചെയ്ത് അവിടെനിന്ന് വിമാനമാർഗം ഒമാനിലേക്കു പറക്കും. പിന്നീടങ്ങോട്ട് മുഴുവൻ യാത്രയും സൈക്കിളിലായിരിക്കും. ഒമാൻ വിസ കൈയിലുണ്ടെന്നും യു.എ.ഇയിലും മറ്റ് രാജ്യങ്ങളിലും പോകുന്നവഴിക്ക് വിസ എടുക്കാനാണ് പദ്ധതിയെന്നും അരുണിമ പറഞ്ഞു.ജി.സി.സി പൊതുവെ എളുപ്പമാണ്. ആഫ്രിക്കയിലേക്ക് കടക്കുമ്പോൾ നമീബിയയിലും സുഡാനിലുമെല്ലാം വിസ ലഭിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണെന്നുമുള്ള എന്നാല്‍ കടമ്പകള്‍ എല്ലാം മറികടക്കാമെന്ന് ഈ മിടുക്കിക്ക് പ്രതീക്ഷയുണ്ട്


.
അഞ്ച് രാജ്യങ്ങളിലേക്ക് നേരത്തെ തന്നെ യാത്രപോയിട്ടുണ്ട് ഈ മിടുക്കി. ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി യാത്രകൾ തന്നെയാണ്. ഇതിനിടെ ചെറിയ പ്രശ്‌നങ്ങളൊക്കെ നേരിട്ടിട്ടുണ്ടെന്നല്ലാതെ വലിയ ദുരനുഭവങ്ങളൊന്നുമില്ല. ഏവിയേഷന്‍ കഴിഞ്ഞ അരുണി എല്ലാത്തരം ജോലികളും ചെയ്തിട്ടുണ്ട്. യാത്രയ്ക്ക് വേണ്ടിയുള്ള പണം ഇത്തരത്തിലാണ് അരുണിമ സ്വരുക്കൂട്ടുന്നത്. യൂ ട്യൂബ് ചാനലില്‍ നിന്നും അത്യവശ്യം പണം കിട്ടിതുടങ്ങിയിട്ടുണ്ടെന്നും അരുണിമ.


ജീവിതകാല മുഴുവന്‍ യാത്ര ചെയ്യണമെന്നുള്ള അരുണിമയുടെ ആഗ്രഹത്തിന് പരിധിയില്ല. കുടുംബമാണ് പ്രചോധനം. അവരെല്ലാവരും യാത്രയ്ക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അരുണിമ പറയുന്നു. അരുണിമയുടെ ആഫ്രിക്കൻ യാത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!