സൗന്ദര്യകീരീടം ചൂടി സലീന ;പ്രായം 86

സലീന എന്ന മുത്തശ്ശിയാണ് ലോകത്തിന്‍റെ സംസാരവിഷയ.സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായം ഒരു ഘടകം അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇസ്രേയേലുകാരി അമ്മൂമ്മ. എണ്‍പത്തിയാറ് വയസ്സാണ് സലീന സ്റ്റെയിൻ ഫീൽഡിനുള്ളത്.രാജ്യത്ത് നടക്കുന്ന മിസ് ഹോളോകോസ്റ്റ് സർവൈവർ സൗന്ദര്യ മത്സരത്തിൽ ഒന്നാസ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് സലീന.


80 നും 90 നും ഇടയിൽ പ്രായമുള്ള 10പേരാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തത്. നാസി ഭരണകാലത്ത് പീഡനത്തെ അതിജീവിച്ചവരാണ് മത്സരാർഥികൾ. പ്രൊഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളുമാണ് മത്സരാർഥികളെ ഒരുക്കിയത്. റൊമാനിയയാണ് സലീനയുടെ ജന്മദേശം. 1948ല്‍ ഇസ്രയേലിൽ എത്തുന്നതുവരെ നാസി ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് ഇരയായിരുന്നു ഇവർ. മിസ് ഇസ്രയേല്‍ നോവ കോച്ച്ബയും ഫാഷൻ രംഗത്തെ മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

മൂന്നുമക്കളും 7 പേരക്കുട്ടികളുമാണ് സലീനയ്ക്കുള്ളത്..‘എങ്ങനെയാണ് സന്തോഷം പ്രകടിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഇത് ശരിക്കും ആസ്വദിച്ചു. ഇസ്രയേലി ജനതയെ നന്മയിലേക്കും സൗന്ദര്യത്തിലേക്കും നയിക്കാൻ കഴിയട്ടെ.’– സലീന മുത്തശ്ശി പറയുന്നു.ഇസ്രയേലിലെ പകുതിയിലധികം വരുന്ന മുതിര്‍ന്ന പൌരന്മാര്‍ നാസി കാലത്തെ ക്രൂരതകൾ അനുഭവിച്ചവരാണ് 2018 മുതലാണ് പ്രായമായവർക്കായി ഇത്തരത്തിൽ സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *