ഭീമന്റെ വഴിയിലൂടെ ചെമ്പന്റെ മറിയവും വെള്ളത്തിരയിലേക്ക്
മലയാള സിനിമയുടെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ചെമ്പന്‍ വിനോദ്..അഭിനയ രംഗത്തു മാത്രമല്ല തിരക്കഥാകൃത്തും നിർമ്മാതാവുമായും ചെമ്പൻ കഴിവുതെളിയിച്ചിട്ടുണ്ട്. ചെമ്പന്‍ വിനോദിന്റെ ഭാര്യ മറിയയും അഭിനയ രംഗത്തേക്ക് എത്തുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ’ഭീമൻ്റെ വഴി എന്ന ചിത്രത്തിലൂടെയാണ് മറിയം അഭിനയ രംഗത്തേക്ക് എത്തുന്നത്
ട്രയിലറിൽ കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് മറിയത്തിൻ്റെ കഥാപാത്രമായ നഴ്സും കടന്നെത്തുന്നത്. ചെമ്പൻ വിനോദാണ് ഭീമന്റെ വഴിയുടെ തിരക്കഥ ഒരുക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.
അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ് ജോസും റിമ കല്ലിംഗലും ആഷിഖ് അബുവും ചേർന്നാണ്. 2017ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിന്റെ രചനയും ചെമ്പൻ വിനോദ് ആണ്.