പൂന്തോട്ട നിർമ്മാണം കുറഞ്ഞ ചുറ്റളവിലും ചെയ്യാം
ഹോം ഗാർഡൻ എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ ഇന്നത്തെ കാലത്ത് സ്ഥലപരിമിതി ഒരു തടസ്സമായി നിലനിൽക്കുന്നു. പക്ഷെ വീടിന്റെ പരിസരത്തുള്ള കുറഞ്ഞ ചുറ്റവിലും പൂന്തോട്ടം നിർമ്മിച്ച് വരുമാനം നേടുന്ന ആളുകൾ വരെ ഉണ്ട്. ഇതേ കുറിച്ച് കൂടുതൽ അറിയാം.
സമയം ക്രിയാത്മകമായി വിനിയോഗിക്കാൻ കഴിയുന്ന ഒന്നാണ് പൂന്തോട്ട പരിപാലനം. ആഴ്ചയൊടുവിൽ സമയം കിട്ടിയാൽ തന്നെ അത് ഷോപ്പിംഗിനും മറ്റ് ആഘോഷ പരിപാടികൾക്കുമായി മാറ്റി വയ്‌ക്കുന്നവരാണ് ഭൂരിഭാഗം പേരും. അതിൽ നിന്നും യാതൊരു മനസന്തോഷവും കിട്ടിയെന്നു വരില്ല. അതിലും എത്രയോ മടങ്ങ് നല്ലതാണ് വീട്ടിലിരുന്ന് എന്തെങ്കിലും ക്രിയാത്മകമായ ജോലികളിൽ മുഴുകുന്നത്. നല്ലൊരു പൂന്തോട്ടം ഒരുക്കുന്നതിൽ വലുതായി മറ്റെന്താണ് ഉള്ളത്. ആരോഗ്യവും മെച്ചപ്പെടും മനസ്സിന് ഉൻമേഷവും ലഭിക്കും.
ഉദാഹരണമായി ജർമ്മൻകാരെ എടുത്ത് പറയാം. അവിടെയുള്ള ഏകദേശം മുഴുവൻ ആളുകൾക്കും സ്വന്തമായ പൂന്തോട്ടമുണ്ട്. ഒഴിവുവേളകളിലാണ് അവർ പൂന്തോട്ടമൊരുക്കുന്നതിൽ മുഴുകുക. സെലിബ്രിറ്റികൾ പോലും ഇതിൽ താൽപര്യം പ്രകടിപ്പിക്കാറുണ്ട്.
ഇന്ത്യയിലും ഒരുപാട് ജനങ്ങൾ പൂന്തോട്ടമൊരുക്കുന്നതിൽ താൽപര്യം കാട്ടുന്നവരാണ്. പക്ഷേ ശരിയായ അറിവ് ഇല്ലാത്തതിനാൽ പൂന്തോട്ടത്തിന്‍റെ ഉപയോഗത്തെക്കുറിച്ച് മിക്കവരും അജ്‌ഞരാണെന്ന് മാത്രം. മാത്രമല്ല ഇഷ്‌ട ഹോബിയെ അവർക്ക് ശരിയായി പരിപാലിക്കാനും കഴിയാതെ വരുന്നു. ഒരിക്കൽ ബോളിവുഡ് നടി സെലിൻ നൽകിയ അഭിമുഖത്തിൽ അവർ പറയുകയുണ്ടായി. ഷൂട്ടിംഗ് കഴിഞ്ഞുള്ള ഇടവേളകളിൽ വീട്ടിലെത്തിയാൽ അവർ മേൽക്കൂരയിൽ ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തിലാണ് ഏറെ നേരവും ചെലവഴിക്കുന്നതത്രേ. പുതിയ ചെടികൾ നടുക, വളമിടുക, ചെടികൾ നനയ്ക്കുക ഇതൊക്കെ സെലിന് ഇഷ്‌ടമുള്ള കാര്യങ്ങളാണ്. ഗാർഡനിംഗിലുള്ള താൽപര്യം മൂലം അവർ അതിൽ പ്രത്യേക പരിശീലനവും നേടിയിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അവർ ഗാർഡനിംഗ് സംബന്ധിയായ പുസ്‌തകങ്ങളും വായിക്കാറുണ്ട്.
സെലീനിനെപ്പോലുള്ള ചുരുക്കം ആളുകളെ കാണൂ. ഭൂരിഭാഗം ആളുകളും ഗാർഡനിംഗ് എന്ന ആഗ്രഹത്തെ മനസ്സിൽ കൊണ്ടു നടക്കുമെങ്കിലും കുറെ കഴിയുമ്പോൾ ആ ആഗ്രഹം കുഴിച്ചു മൂടുകയും ചെയ്യും. ശരിയായ അറിവില്ലാത്തതാണ് ഇതിന് കാരണം. യഥാർത്ഥത്തിൽ പൂന്തോട്ട നിർമ്മാണം ഇൻഷുറൻസ് പോളിസി പോലെയാണ്. ഒരു വ്യക്‌തി അതിനായി എത്രമാത്രം സമയം നൽകുന്നുവോ ആരോഗ്യം അത്രയും മെച്ചപ്പെടും.
നാഷണൽ ജോഗ്രാഫിക് ഓതർ ആന്‍റ് റിസർച്ചർ ഡാൻ ബട്ട്‌നറിന്‍റെ പഠനമനുസരിച്ച് പൂന്തോട്ടനിർമ്മാണം നടത്തുന്നവരുടെ ആയുസ് സാധാരണയാളുകളെ അപേക്ഷിച്ച് 14 വർഷം കൂടുതലായിരിക്കുമത്രേ. അതിന് ചില കാരണങ്ങളുമുണ്ട്. പകൽ സമയത്ത് ആണ് പൂന്തോട്ടം നിർമ്മിക്കണ്ടേത്.
കാരണം സൂര്യനുമായുള്ള സമ്പർക്കം കൂടുതൽ ലഭിക്കും. തൽഫലമായി ശരീരത്തിൽ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡി ശരീരത്തിനെ കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
മണ്ണ് സ്പർശിച്ചാൽ കയ്യിലൂടെ ശരീരത്തിൽ ബാക്‌ടീരിയ പ്രവേശിച്ച് അണുബാധയുണ്ടാകുമെന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. എന്നാൽ മണ്ണ് പ്രകൃതിദത്തമായ ബാക്ടീരിയ, ധാതുക്കൾ, മൈക്രോ ഓർഗാനിക്സ് എന്നിവയുടെ പ്രധാന സ്രോതസ്സാണ്. മണൽ തരികളുടെ സ്പർശനം ഏറ്റാൽ രോഗപ്രതിരോധ ശേഷി ഉണ്ടാകും.
ചെരുപ്പ് ഇടാതെ മണ്ണിലൂടെ നടന്നാൽ കാല് വൃത്തികേട് ആകും എന്ന് ചിന്തിക്കുന്നത് ശരിയല്ല. ചർമ്മം ഭൂമിയുമായി സമ്പർക്കത്തിൽ വരുമ്പോൾ ശരീരത്തിൽ ഇലക്ട്രിക്കൽ എനർജി വഴി പോസിറ്റീവ് ഇലക്‌ട്രോൺസ് സൃഷ്ടിക്കപ്പെടുന്നു.
ആധുനിക ജീവിതശൈലിയുടെ ഭാഗങ്ങളായ മൽസരവും സ്പർധയുമൊക്കെ ആളുകളെ വിഷാദത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ഇത് പലതരം അസുഖങ്ങൾക്കും കാരണമാകാം. പൂന്തോട്ട നിർമ്മാണം അസുഖങ്ങളിൽ നിന്നും മോചനം പ്രാപിക്കാനുള്ള ലളിതമായ ഒരു ഉപായമാണ്. ഇതിൽ നിന്നും ലഭിക്കുന്ന സുഖവും സന്തോഷവും ശരീരത്തിൽ പ്രത്യക്ഷ രൂപത്തിൽ തന്നെ ഫലമുണ്ടാക്കുന്നു. മസ്‌തിഷ്കത്തെ പിരിമുറുക്കത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. പൂന്തോട്ട നിർമ്മാണമെന്നാൽ കേവലം പൂക്കൾ വളർത്തലല്ല. നമുക്ക് വീട്ടിലെ ചുരുങ്ങിയ സൗകര്യത്തിൽ നല്ലൊരു അടുക്കളത്തോട്ടവും ഉണ്ടാക്കാനാവും. കൃഷി ചെയ്‌താൽ ലഭിക്കുന്ന പച്ചക്കറികളും മറ്റും ശരീരത്തിന് പോഷണം പകരും. ഒപ്പം ആന്‍റി ഓക്സിഡന്‍റും നൽകുന്നു. വിപണിയിൽ നിന്നും വാങ്ങുന്ന രാസവളം ചേർന്ന പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
പൂന്തോട്ടത്തിലെ ജോലികൾ ചെയ്യുമ്പോൾ ശരീരത്തിന് വ്യായാമം ലഭിക്കും. പണം ചെലവഴിച്ചും അല്ലാതെയും നല്ല പൂന്തോട്ടമൊരുക്കാം. അധികം പണം മുടക്കി വിപണിയിൽ നിന്നും വിഷമുള്ള പച്ചക്കറികളും ഫലങ്ങളും വാങ്ങി കഴിക്കുന്നതിന് പകരം വീട്ടിൽ കുറഞ്ഞ ചെലവിൽ മികച്ച പച്ചക്കറികൾ നട്ട് വളർത്തിയെടുക്കാം. “ഇന്ന് വൻകിട നഗരങ്ങളിൽ ഫ്രഷ് വായു ശ്വസിക്കുന്നതിനായി ഓക്സിജൻ സോൺ സൃഷ്ടിക്കുന്ന രീതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഏതാനും നേരത്തേക്ക് ഫീസ് നൽകി ആളുകൾ അവിടങ്ങളിൽ സന്ദർശിക്കാറുമുണ്ട്. ഏതാനും മിനിറ്റുകൾക്ക് മാത്രമായി ലഭിക്കുന്ന ശുദ്ധവായു കൊണ്ട് എന്ത് പ്രയോജനമാണ് ലഭിക്കുക. മാസത്തിൽ ഒന്നോ രണ്ടോ വട്ടം മാത്രം ഇങ്ങനെ ചെയ്യാനാവൂ. അതുകൊണ്ട് വീട്ടുമുറ്റത്തും മട്ടുപ്പാവിലും മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കി നോക്കൂ. അവിടെ സമയം ചെലവഴിക്കൂ. ശുദ്ധവായു യഥേഷ്ടം ശ്വസിക്കാം.
തോട്ടം ഒരുക്കാനുള്ള ചെലവുകൾക്ക് പുറമെ മറ്റ് പല കാര്യങ്ങളും കർഷകരിൽ ആശങ്ക പടർത്താറുണ്ട്. കുറഞ്ഞ സ്‌ഥലത്ത് കൃഷി ചെയ്യാമെന്ന ചിന്തയാണ് അതിൽ ആദ്യത്തെ ഘടകം. എന്നാൽ എത്ര കുറഞ്ഞ പരിസരത്തും പൂന്തോട്ടം, അടുക്കളത്തോട്ടം എന്നിവ നിർമ്മിക്കാം. വെർട്ടിക്കൽ ഗാർഡൻ, ഹാംഗിംഗ് ഗാർഡൻ, തട്ടുകളിലായി ഡിസൈൻ ചെയ്യുന്ന പൂന്തോട്ടം, മട്ടുപ്പാവ് കൃഷി, പച്ചക്കറി കൃഷി ഇങ്ങനെ പല തരം കൃഷി ചെയ്യാവുന്നതാണ്.