അർബുദ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
രാജ്യത്ത് വരും വർഷങ്ങളിൽ അർബുദ രോഗികളുടെ എണ്ണത്തിൽ പന്ത്രണ്ട് ശതമാനത്തിന്റെ വർദ്ധവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ജനങ്ങളുടെ കൂടിയ ആയുര്‍ദൈര്‍ഘ്യമാണ് രോഗികളുടെ എണ്ണം ഉയരുന്നതിനുള്ള കാരണമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ ) കണ്ടെത്തല്‍.ജനങ്ങള്‍ക്ക് പ്രായമേറും തോറും അവരുടെ ജീനുകളില്‍ കൂടുതല്‍ പിഴവുകള്‍ ആര്‍ജ്ജിക്കപ്പെടും.
പുരുഷന്മാരിലാണ് സ്ത്രീകളെക്കാൾ രോഗം ബാധിച്ചു കാണുന്നതെന്നും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.മദ്യപാനവും ജീവിതശൈലിയിലുണ്ടായമാറ്റവും അമിതവണ്ണവുംമാണ് മറ്റൊരുകാരണമായി ഐസിഎംആർ ചുണ്ടിക്കാണിക്കുന്നത്.
പുരുഷന്മാരിൽ ക്യാൻസർ ഉണ്ടാകാനുള്ള പ്രധാന കാരണം പുകവലിയുടെ ഉപയോഗം ആണ്.പുകയിലയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ അര്‍ബുദ കേസുകളുടെ എണ്ണം 2025ല്‍ 4,27,273 ആയിരിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടും പ്രവചിക്കുന്നു. ഇത് ഇന്ത്യയിലെ ആകെ അര്‍ബുദ കേസുകളുടെ 27.2 ശതമാനമായിരിക്കും. അര്‍ബുദത്തിന് കാരണമാകുന്ന 69 ഘടകങ്ങളുള്ള പുകയിലയുടെ ഉപയോഗം യുവാക്കളില്‍ പടരുന്നതാണ് ഇന്ത്യയുടെ അര്‍ബുദ കേസുകളുടെ വര്‍ദ്ധന യിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. പുകയില ഉപയോഗം നിര്‍ത്തുന്നത് രാജ്യത്തെ അര്‍ബുദ കേസുകള്‍ 25 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും പുകയിലയും ഗുഡ്കയുമാണ് ഇന്ത്യയിലെ 27 ശതമാനം അര്ബുദകേസുകള്ക്ക് പിന്നിലെന്നും മുംബൈ പി.ഡി. ഹിന്ദുജ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് മുരാദ് ഇ.ലാലയും പറയുന്നു.
അമിത വണ്ണവുമായി ബന്ധപ്പെട്ടുളള ആറു തരം അര്‍ബുദങ്ങള്‍ 50 വയസ്സിന് താഴെയുള്ളവരിലും പതിയെ ഉയരുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പലതും രോഗം വളരെ പുരോഗമിച്ച ശേഷം തിരിച്ചറിയപ്പെടുന്നതിനാല്‍ ചികിത്സ ബുദ്ധിമുട്ടാകുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലെ അര്‍ബുദവും വര്‍ദ്ധിച്ചു വരികയാണെന്ന് ഐസിഎംആര്‍ പറയുന്നു. ആകെ അര്‍ബുദ കേസുകളില്‍ 7.9 ശതമാനവും കുട്ടികളിലെ അര്‍ബുദമാണ്.
ഗവണ്മെന്റ് ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും ആരോഗ്യ വിദ്യാഭ്യാസം പകര്‍ന്നും താഴേത്തട്ടില്‍ രോഗനിര്‍ണയ കേന്ദ്രങ്ങള്‍ ആരംഭിച്ചും ഇന്ത്യയിലെ അര്‍ബുദ രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.