തലമുടിക്കും റോസാപ്പൂ ഉത്തമം
റോസാപ്പൂ നല്ലൊരു സൗന്ദര്യ വർധക ഉപാധിയാണ്. ചർ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും റോസാപ്പൂ ഉത്തമം. എന്നാൽ ഇതറിയുന്നവർ വളരെ കുറവാണ്. റോസാപ്പൂവും റോസ് വാട്ടറും ഉപയോഗിച്ചുള്ള ചില സൗന്ദര്യവർധക മാർഗങ്ങൾ പരിചയപ്പെടാം.
ചർമം തിളങ്ങാൻ
റോസാപ്പൂ ഇതളുകൾ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ രാത്രി മുഴുവൻ ഇട്ടു വെയ്ക്കുക. പിറ്റേ ദിവസം ഇത് പിഴിഞ്ഞെടുത്ത് വൃത്തിയുള്ള ഒരു കുപ്പിയിലേക്ക് ഒഴിച്ചു വെയ്ക്കുക. ഇത് പഞ്ഞിയിൽ മുക്കി മുഖം തുടച്ചാൽ ചർമ്മം തിളങ്ങുകയും വൃത്തിയാകുകയും ചെയ്യും.
മുഖക്കുരു മാറാൻ
റോസാപ്പൂവിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ചർമ്മത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു. ചന്ദനം, റോസാപ്പൂ ഇതൾ, റോസ് വാട്ടർ, തേൻ എന്നിവ നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം മുഖത്തിടുക. പത്ത് മിനിറ്റ് മുഖത്ത് വെച്ച ശേഷം ചൂടുവെള്ളത്തിൽ കഴുകി കളയുക. ഒരാഴ്ച ഇത് തുടരുക മുഖക്കുരു വന്ന ശേഷമുള്ള ചുവന്ന നിറവും പാടുകളും മാറ്റാൻ ഇത് സഹായിക്കും.
കറുത്ത പാടുകൾ മാറാൻ
കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുത്ത പാടുകൾ മാറാനും റോസാപ്പൂ നല്ലതാണ്. റോസ് വാട്ടറിൽ രണ്ട് ചെറിയ കഷ്ണം പഞ്ഞിയെടുത്ത് മുക്കി വെയ്ക്കുക. ഇത് കണ്ണിനു മുകളിൽ പത്ത് മിനിറ്റ് നേരം വെക്കുക. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒരാഴ്ച ഇങ്ങനെ ചെയ്യുക.
ചർമ്മത്തെ മൃദുവാക്കാൻ
ചർമ്മം മൃദുവാക്കുന്നതിന് ക്രീമുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനോടൊപ്പം റോസ് വാട്ടർ ചേർത്ത് ഉപയോഗിക്കാം . ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും മൃദുത്വവും അത് തിരികെ തരും.
താരൻ മാറാൻ
താരൻ മൂലമുള്ള ചൊറിച്ചിലും മറ്റും മാറ്റാൻ റോസ് വാട്ടറിന് കഴിയും. തല കുളിക്കാൻ എടുക്കുന്ന വെള്ളത്തിൽ അൽപം റോസ് വാട്ടർ ചേർത്ത് തല കഴുകുക. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാന്നതിനോടൊപ്പം മുടി തഴച്ചു വളരുന്നതിനും ഇത് സഹായിക്കുന്നു.