അകാല വാര്‍ദ്ധ്യക്യമോ ?..കറ്റാര്‍ വാഴ തേക്കൂ

കറ്റാര്‍ വാഴ മുഖത്ത് തേക്കുന്നത് കൊണ്ട് ഇത് പലപ്പോഴും അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി അന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട് ഇതില്‍ ധാരാളം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ മികച്ചതാണ്.

ഉപയോഗിക്കുന്ന വിധം


കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി ശ്രദ്ധിക്കേണ്ടത് ഇതാണ്. ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ് എന്നിവ എല്ലാം മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാം. ഇത് മുഖത്ത് തേച്ച്‌ പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

കറ്റാര്‍ വാഴ ജെല്‍


കറ്റാര്‍ വാഴ ജെല്‍ മുഖത്ത് എന്നും കിടക്കാന്‍ നേരത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കറ്റാര്‍ വാഴ മികച്ച്‌ നില്‍ക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *