“മറന്നതെന്തേ,അകന്നതെന്തേ ” ലൗ കഫേയിലെ ഗാനം കേള്‍ക്കാം

നവഗ്രഹാ സിനി ആർട്സിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകരായ ടി എസ്സ് സുരേഷ് ബാബു, സാജൻ എന്നിവർ അണിയിച്ചൊരുക്കിയ പ്രണയ സാന്ദ്രമായ “ലൗ കഫേ” എന്ന മ്യൂസിക്കൽ ആൽബത്തിലെ ഒരു വീഡിയോ ഗാനം റിലീസായി.
മധു ബാലകൃഷ്ണൻ പാടിയ “മറന്നതെന്തേ,അകന്നതെന്തേ “എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ഡോക്ടർ വി ഗോപുജി പണ്ഡിറ്റ് എഴുതിയ വരികൾക്ക് നിർമ്മൽ,പിറവം രാധാകൃഷ്ണൻ സംഗീതം നല്കിയ ഗാനമാണിത്.


സാജൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് ആൽബത്തിൽ അബാബീൽ റാഫീ, മുഹമ്മദാലി, അൽത്താഫ്, ( വകതിരിവ് ഫെയിം) സൗപർണിക, ശാരിക, സിന്ദുസുരേഷ്, അരുന്ധതി തുടങ്ങിയവർ അഭിനയിക്കുന്നു.മൂന്നാർ, കോവളം എന്നിവിടങ്ങളിലെ മനോഹാരിതയിലാണ് “ലൗ കഫേ” ചിത്രീകരിച്ചിരിക്കുന്നത്.ഛായഗ്രഹണം ജോസ് ആലപ്പി പുഷ്പൻ നിർവ്വഹിക്കുന്നു.


നൃത്തസംവിധാനം- അയ്യപ്പദാസ്,എഡിറ്റിംഗ് ലിബിൻ ഇടമണ്ണില, പരസ്യകല-മനോജ് ഡിസൈൻ.
ടി എസ്സ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ആൽബത്തിലെ, പി ജയചന്ദ്രൻ ആലപിച്ച മറ്റൊരു ഗാനം ഉടൻ റിലീസ് ചെയ്യുന്നതാണ്.വാർത്ത പ്രചരണം-എ എസ്സ് ദിനേശ് .

Leave a Reply

Your email address will not be published. Required fields are marked *