കിടലന്‍ ഫീച്ചേഴ്സുമായി മോട്ടോ G51 5g 10 ന് എത്തുന്നു
മോട്ടോ G31 ന് തൊട്ടുപിന്നാലെ മോട്ടോ G51 5ജി യുടെ ലോഞ്ചിംഗിന് ഒരുങ്ങുകയാണ് മോട്ടോറോള. ഇതിന് പിന്നാലെ മോട്ടോ G200 യുടെ ഇന്ത്യൻ ലോഞ്ചിംഗിനും തയ്യാറെടുക്കുന്നുണ്ട് മോട്ടോറോള. സമൂഹമാധ്യമങ്ങളിലൂടെയാണ് അവർ ഇതറിയിച്ചത്.
120Hz റിഫ്രഷ്റേറ്റുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി+ എൽ സി ഡി സ്ക്രീനാണ് മോട്ടോ G51 5ജി യ്ക്ക്. സ്നാപ്ഡ്രാഗൺ 480+ ചിപ്സെറ്റുള്ള ലോകത്തിലെ ആദ്യ സ്മാർട്ട്ഫോൺ ആണിത്. 8 ജിബി വരെ LPDDR4x റാമും 128 ജിബി വരെ UFS 2.2 സ്റ്റോറേജും ഫോണിനുണ്ട്.50 mp പ്രൈമറി ലെൻസ് 8 mp അൾട്രാ വൈഡ് ലെൻസ് , 2 എം പി മാക്രോ ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് .സെൽഫിക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 13 എംപി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
കഴിഞ്ഞമാസം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച മോട്ടോ G200 , മോട്ടോ G71 മോട്ടോ G51 5 ജി, മോട്ടോ G41, മോട്ടോ G41, മോട്ടോ G31 എന്നീ പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയിലെ ആദ്യത്തെ മോഡലായാണ് മോട്ടോ G31 ഇന്ത്യയിലെത്തിയത്. മോട്ടോ G71, മോട്ടോ G41 നും മോട്ടോറോള ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.