അര്‍ജുന്‍ അശോകനും അനശ്വരരാജനും കേന്ദ്രകഥാപാത്രങ്ങളാകുന്ന “സൂപ്പർ ശരണ്യ”
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് ഏ.ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് “സൂപ്പർ ശരണ്യ”. ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട്ട് ആരംഭിച്ചു. അർജുൻ അശോകും അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷെബിൻ ബക്കറും ഗിരീഷ് എ.ഡിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ബിന്ദുപണിക്കർ , മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വിനീത് വിശ്വം , വരുൺധാര , വിനീത് വാസുദേവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.കൊല്ലങ്കോട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.ശരണ്യ എന്ന കൗമാരക്കാരിയുടെ കോളേജ് ജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു മുഴുനീള ആഘോഷ ചിത്രമായാണ് സൂപ്പർ ശരണ്യ എത്തുക.ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.