ട്രന്‍റായ അലങ്കാര ചെടികള്‍
കോവിഡ് കാലത്തിന് ശേഷം ട്രെൻഡ് ആയ ചില ചെടികളുണ്ട്. അവ ഏതൊക്കെ ആണെന്ന് നോക്കാം
അഗ്ലോണിമ
വീടിനകത്തും പുറത്തും വെയ്ക്കാവുന്ന അലങ്കാര ചെടിയാണ് അഗ്ലോണിമ. ഇതിന്റെ ഇരുപതിലേറെ ഇനങ്ങൾ ഇന്ന് വിപണിയിലുണ്ട്. പച്ച , പച്ചയിൽ വെള്ള ഡിസൈനുകളുള്ളത് , ചുവന്ന ഇലകളോട് കൂടിയവ എന്നിങ്ങനെ ഇലകളുടെ വൈവിധ്യമാണ് ആഗ്ലോണിമയുടെ ഭംഗി. കൂടുതൽ മഴയോ കൂടുതൽ വെയിലോ ആവശ്യമില്ല ഇതിന്. വരാന്ത , സൺഷേഡ് എന്നിവിടങ്ങൾ അഗ്ലോണി വെയ്ക്കാൻ അനുയോജ്യമായ ഇടമാണ്.
പോത്തോസ്
മണി പ്ലാന്റിന്റെ മറ്റൊരു പേരാണ് പോത്തോസ്. മണ്ണിലും വെള്ളത്തിലും പോത്തോസ് വളർത്താം. കാര്യമായ പരിചരണം ആവശ്യമില്ല. സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്തും നന്നായി വളരും.
സീസീ പ്ലാന്റ്
ഏറ്റവും കുറഞ്ഞ സൂര്യപ്രകാശത്തിലും നന്നായി വളരുന്ന ചെടികളിലൊന്നാണ് സീസീപ്ലാന്റ്. പുതിയ പൊടിപ്പുകളിൽ നിന്നും തണ്ടിൽ നിന്നും പുതിയ ചെടി ഉണ്ടാക്കാം. രണ്ടാഴ്ചയിൽ ഒരിക്കൽ മതി ചെടിക്ക് വെള്ളം ഒഴിക്കുന്നത്.ഇടയ്ക്കിടെ ഇലകൾ തുടച്ച് കൊടുക്കുന്നത് നല്ലതാണ്.
ഫിലോഡെൻഡ്രോൺ
മണിപ്ലാന്റുമായി ഇതിന് സാമ്യമുണ്ട്. വെള്ളത്തിൽ ഇട്ട് വളർത്താനും കഴിയുന്ന ചെടിയാണിത്. സ്റ്റിക്കിൽ പിടിച്ചു പടർന്നു നിൽക്കുന്ന ഈ ചെടി സുന്ദരമായ കാഴ്ചയാണ്. നന ആവശ്യമാണ്. വീടിനകത്തും പുറത്തും ഷേഡിലും നന്നായി വളരും.
മോൺസ്റ്റേറപ്ലാന്റ്
ഇടയിൽ വിടവുകളോട് കൂടിയ ഇലകളാണ് ഇതിന്റെ. സാധാരണ തെങ്ങിലും വലിയ മരങ്ങളിലും പടർന്നു കേറുന്ന പതിവുണ്ട്. കാര്യമായ പരിചരണം ആവശ്യമില്ല എന്നതുതന്നെയാണ് മോൺസ്റ്റേറയ്ക്ക് ആരാധകർ കൂടുന്നതിന് പിന്നിൽ . തണ്ടിൽ തന്നെ വളരുന്ന വേരുകൾ ഉള്ള ഭാഗം മുറിച്ച് നട്ട് പുതിയ ചെടി ഉണ്ടാക്കാം. ഇതിന്റെ പത്തിലധികം ഇനങ്ങൾ വിപണിയിലുണ്ട്.