പ്രസിഡന്റിനെ പഴഞ്ചൊല്ല് പറഞ്ഞു അപമാനിച്ചു: മാധ്യമ പ്രവർത്തക തടവിൽ
തുർക്കിയിൽ പ്രസിഡന്റിനെ അപമാനിച്ചെന്നാരോപിച്ച് മാധ്യമ പ്രവർത്തക തടവിൽ. പ്രശസ്ത മാധ്യമ പ്രവർത്തക സെദെഫ് കബാസിനെയാണ് തുർക്കി കോടതി തടവിലാക്കിയിരിക്കുന്നത്. പ്രതിപക്ഷവുമായി ബന്ധപ്പെട്ട ടിവി ചാനലിൽ തത്സമയ പരിപാടിയിൽ കബാസ് ഉദ്ധരിച്ച പഴഞ്ചൊല്ല് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ ലക്ഷ്യം വെച്ചുവെന്നാണ് ആരോ പണം. കബാസ് ഇത് നിക്ഷേദിച്ചു. ഒരു വർഷം മുതൽ നാല് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് കബാസിന് മേൽ ചുമത്തിയിരിക്കുന്നത്.
‘ കിരീടമണിഞ്ഞ ശിരസ് ജ്ഞാനിയുടേതാകുമെന്ന് വളരെ പ്രശസ്തമായ പഴഞ്ചൊല്ലുണ്ട്. പക്ഷേ അത് ശരിയല്ലെന്ന് ഞങ്ങൾ കാണുന്നു. കൊട്ടാരത്തിൽ കയറിയാൽ മാത്രം കാള രാജാവാകില്ല. കൊട്ടാരം കളപ്പുരയാകും’ . ഇതാണ് കബാസ് പറഞ്ഞ പഴഞ്ചൊല്ല്. കബാസി ന്റെ അറസ്റ്റിനെ ടെലി1 ചാനലിന്റെ എഡിറ്റർ മെർദാൻ യാനാർദാഗ് വിമർശിച്ചു. മാധ്യമ പ്രവർത്തക ലെയും മാധ്യമ ങ്ങളെയും ഭയപ്പെടുത്താനുള്ള ശ്രമമാണ് ഈ നിലപാട് എന്നും അദ്ദേഹം ആരോപിച്ചു.