പ്രോൺ സ് മോളി
നീതു വിശാഖ്
പ്രോൺ സ് മോളിയുടെ റെസിപ്പിയാണ് ഇന്നത്തെത് അല്പം മധുരവും എരിവും പുളിയുമൊക്കെയായി സംഭവം സൂപ്പറാണ്.
ആവശ്യമുള്ള സാധനങ്ങൾ
ചെമ്മീൻ കാൽ കിലോ
തേങ്ങയുടെ രണ്ടാം പാൽ 11/2 കപ്പ്
ഒന്നാം പാൽ 314 കപ്പ്
കുരുമുളകുപൊടി 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി അരടീസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
സവാള 1
ഇഞ്ചി 1 ടീസ്പൂൺ
വെളുത്തുള്ളി 5 അല്ലി
പച്ചമുളക് 6
പട്ട 1 കഷ്ണം
ഏലക്കായ 3
ഉലുവ അരടീസ്പൂൺ
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
തക്കാളി 1
കുടംപുളി 1 ചെറിയ കഷ്ണം.
ചെമ്മീൻ കഴുകി വൃത്തിയാക്കിയതിൽ 1 ടീസ്പൂൺ കുരുമുളകു പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും 1 ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് പുരട്ടി 20 മിനിറ്റ് വെച്ചതിനു ശേഷം വെളിച്ചെണ്ണയിൽ ഒന്നു വറുത്തെടുക്കാം
ബാക്കിയുള്ള വെളിച്ചെണ്ണയിൽപട്ട ഏലക്കായ ഉലുവ ചേർത്ത് വഴറ്റിയതിനു ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റണം. അതിലേക്ക് മുറിച്ചു വെച്ച സവാള ചേർത്ത് വഴറ്റിയെടുക്ക വഴന്നു വരാനായി കുറച്ച് ഉപ്പ് ചേർക്കാം. അതിലേക്ക് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് വഴറ്റി പച്ചമണം മാറി വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കുടം പുളി ഒരു ചെറിയ കഷ്ണം കൂടി ചേർത്ത്തിളച്ചു കുറുകി വരുമ്പോൾ വറുത്ത ചെമ്മീൻ ചേർത്ത് യോജിപ്പിക്കണം. കുരുമുളകുപൊടി ആവശ്യമെങ്കിൽ ചേർക്കാം. അതിലേക്ക് ഒരു തക്കാളി വട്ടത്തിൽ മുറിച്ചു വെച്ചത് നിരത്തി കൊടുക്കാം വെന്തു ഉടയരുത്. ഒന്നു ആവി കയറുമ്പോൾ ഒന്നാം പാലും ചേർത്ത് തിളവരുമ്പോൾ പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും തൂകി വാങ്ങാം.
അപ്പത്തിനും ഇടിയപ്പത്തിനു മൊക്കെ നല്ലൊരു കോമ്പിനേഷന് ആണ്.