മുരിങ്ങയ്ക്ക ഒരുവര്‍ഷം വരെ ചീത്തയാകില്ല ഇങ്ങനെ ചെയ്തു നോക്കൂ…

സീസണില്‍ പച്ചക്കറിക്ക് വിലകുറവാണ്. ആ സമയത്ത് കുറച്ചധികം വാങ്ങി വെച്ചാല്‍ പീന്നീടും ഉപയോഗിക്കാവുന്നതാണ്. സീസണല്ലെങ്കില്‍ പച്ചക്കറിക്ക് തീ വിലയാണ്. പ്രത്യേകിച്ച് മുരിങ്ങയ്ക്ക്. മുരിങ്ങക്ക കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം

ഏറ്റവും ലളിതമായ മാർഗം, മുരിങ്ങക്ക നന്നായി വെള്ളത്തിൽ കഴുകുക, ഉണങ്ങിയ ടവൽ ഉപയോഗിച്ച് തുടച്ച് കഷണങ്ങളായി മുറിക്കുക. മുറിച്ച എല്ലാ മുരിങ്ങക്കഷണങ്ങളും വലിയ ഒരു പാത്രത്തിൽ സൂക്ഷിക്കുക. ടിഷ്യൂ പേപ്പർ, പാത്രത്തിന്റെ അടപ്പിൽ വെച്ചാൽ നല്ലത്..അവയെ വെജിറ്റബിൾ ട്രേ വിഭാഗത്തിൽ തണുപ്പിക്കുക. ഇത് രണ്ടാഴ്ച വരെ ഒക്കെ ഇരുന്നോളും.


മറ്റൊരു മാർഗ്ഗം, കഴുകി വൃത്തിയാക്കി, തൊലി ചീകി,4 സെന്റീമീറ്റർ – 6 സെന്റീമീറ്റർ നീളത്തിൽ മുറിക്കുക.തിളച്ച വെള്ളത്തിൽ, ഒരു ടേബിൾ സ്പൂൺ വിനിഗർ,അല്പം മഞ്ഞൾ പൊടി എന്നിവ കലക്കി മുറിച്ച കഷ്ണങ്ങൾ 10 മിനിറ്റ് അതിൽ മുക്കിയിടുക.


വെള്ളം ഊറ്റി മാറ്റി തുകർന്നു വരുമ്പോൾ, എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ, അല്ലെങ്കിൽ സിപ് ലോക്ക് കവറിൽ വെച്ച്, രണ്ട് മണിക്കൂർ ഫ്രീസ് ചെയ്തു പുറത്തെടുക്കുക.നന്നായി ഒന്ന് കുടഞ്ഞു വീണ്ടും ഫ്രീസറിൽ സൂക്ഷിക്കാം. അഞ്ചു ആറു മാസം വരെ ഫ്രീസറിൽ ഇരിക്കും.


മറ്റൊരു മാർഗം, കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിൽ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി തിളക്കുമ്പോൾ അതിലേക്കു ഇട്ടു പാതി വേവിച്ചു, വെള്ളം ഊറ്റി, നന്നായി തോർന്നു വരുമ്പോൾ കണ്ടെയ്നർ അല്ലെങ്കിൽ സിപ് ലോക്ക് കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം…
മറ്റൊരു മാർഗം,. മേല്പറഞ്ഞ പോലെ, പാതി വേവിച്ച കഷ്ണങ്ങൾ വെള്ളം ഊറ്റിയ ശേഷം നല്ല വെയിലിൽ നിരത്തി നന്നായി ഉണക്കി എടുത്തു, എയർ ടൈറ്റ് ആയ കുപ്പികളിൽ ഇട്ടു സൂക്ഷിക്കാം. ഈ കുപ്പികൾ ഫ്രീസറിൽ സൂക്ഷിക്കേണ്ടതില്ല. പുറത്തു ആറു മാസം വരെ ഇരിക്കും… ഫ്രിഡ്ജിൽ ഒരു വർഷം വരെയും…



കടപ്പാട് മുറ്റത്തെ കൃഷിയറിവുകള്‍

Leave a Reply

Your email address will not be published. Required fields are marked *