ക്യാന്‍സറിനെ അകറ്റുന്ന നോനിപഴം

പ്രകൃതിയുടെ ഔഷധകലവറയില്‍ മനുഷ്യനുവേണ്ടി കാത്തുസൂക്ഷിച്ചിരിക്കുന്ന അമൂല്യ സസ്യങ്ങളിലൊന്നാണ്‌ നോനി. ഇന്ത്യന്‍ മള്‍ബറി, ഹോഗ്‌ ആപ്പിള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ചെറു ഔഷധ വൃക്ഷത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക്‌ അടുത്തകാലത്ത്‌ അന്താരഷ്‌ട്ര വിപണിയില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്‌.


ഔഷധഗുണവും പോഷകനന്മയും പ്രധാനം ചെയ്യുന്ന 15 ലേറെ രാസഘടകങ്ങള്‍ നോനി പഴത്തിലുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. സിറോനില്‍ എന്ന അത്ഭുത രാസഘടകമാണ്‌ മനുഷ്യരുടെ ആരോഗ്യം വീണ്ടെടുത്തു നല്‍കുന്നതില്‍ നോനിക്കുള്ള കഴിവിന്റെ പിന്നിലെ പ്രധാന കാരണം. ഇത്‌ ശരീരത്തിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും പ്രോട്ടീന്‍ ഘടന മെച്ചപ്പെടുകയും ചെയ്യും. ഇതിലെ പോളിസാക്കറൈഡുകള്‍ പ്രതിരോധശേഷി കൂട്ടും. നോനിപഴം കഴിച്ചാല്‍ ക്യാന്‍സറിനെ ഒരു പരിധിവരെ അറ്റി നിര്‍ത്തുമെന്നും , പഴച്ചാറിലുള്ള സ്‌കോപോലെടിന്‍ എന്ന രാസഘടകം രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട് .


തലവേദന, ഉറക്കമില്ലായ്‌മ, അലര്‍ജി, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയക്കെതിരേയും ഇത്‌ പ്രവര്‍ത്തിക്കും. മഗ്നീഷ്യം, ഇരുമ്പ്‌, പൊട്ടാസ്യം, സെലെനിയം, സിങ്ക്‌, കോപ്പര്‍, സള്‍ഫര്‍, വൈറ്റമിന്‍ സി തുടങ്ങിയ പോഷകങ്ങളും പഴത്തിലും പഴച്ചാറിലും അടങ്ങിയിട്ടുണ്ട്‌. ശരീരത്തെ മൊത്തത്തില്‍ സുഖപ്പെടുത്തുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും ശേഷിയുള്ളവയാണ്‌ നോനയില്‍നിന്നുള്ള ഉല്‌പന്നങ്ങൾ.

നല്ല പോലെ പാകമായ നോനി കായകൾ ,നന്നായി കഴുകി തുണി കൊണ്ട് നന്നായി തുടച്ച് ഒരു ദിവസം മുഴുവൻ വയ്ക്കുക,ഏകദേശം 12 മണിക്കൂറാകുമ്പോഴേക്കും നല്ല പോലെ പഴുക്കും …., ഒരു 10 ഫ്രൂട്സ് കഴുകി തുടച്ചു ഡ്രൈ ആക്കിയ ഒരു ഭരണിയിൽ ഇട്ട് ,അഞ്ചിരട്ടി തേൻ ഒഴിച്ച് , 5 ഗ്രാമ്പുവും ,ഒരു ചെറിയ കറുവ പട്ടയും ഇട്ട് ഭരണി ഒരു തുണി കൊണ്ട് , നന്നായി കവർ ചെയ്ത് കെട്ടി വെ യ്ക്കുക… തിയ്യതി രേഖപ്പെടുത്തി വെയ്ക്കുക . 45 ദിവസം കഴിഞ്ഞ് തുറന്ന് നന്നായി ഇളക്കി അരിച്ച് അത് വേറെ ഒരു ഭരണിയിൽ ഒഴിച്ച് വെയ്ക്കുക …..നോനി സിറപ്പ് റെഡി …. അര ടീസ്പൂൺ രാവിലെ ആ ഹാരത്തിന് അര മണിക്കൂർ മുമ്പ് കുടിച്ചാൽ നല്ലതാണ് (എല്ലാദിവസം കഴിക്കരുത്. വല്ലപ്പോഴും മാത്രം)


NB.. ഒരിക്കലും നോനി കായകൾ മുകളിൽ പറഞ്ഞപോലെ പ്രോസസ്സ് ചെയ്യാതെ കഴിക്കരുത്,വെറുതെ ജ്യൂസ്‌ അടിച്ച് കഴിച്ചാല്‍ ചർദിക്കും.നോനി സിറപ്പുകൾ റെഡിമേഡ് ഇപ്പോൾ പല സൂപ്പർമാർകെറ്റുകളിലും വാങ്ങാൻ കിട്ടും.


നോനിപോലെ തോന്നുന്ന പഴം വഴിവക്കില്‍ കാണാറുണ്ട്. ഇത് നോനിപഴം അല്ല, വിഷക്കായ ആണ്


വിവരങ്ങള്‍ക്ക് കടപ്പാട് കൃഷിത്തോട്ടം ഗ്രൂപ്പ്..

Leave a Reply

Your email address will not be published. Required fields are marked *