സാമ്പാർ സാദം.
പ്രീയ ആര്‍ ഷേണായ്
പച്ചരി / പൊന്നി ബസ്മതി/ജീരകശാല റൈസ് അങ്ങനെ ഏതും എടുക്കാം … സാദാ പച്ചരിയും ആവാം…..
ഒരു ഗ്ലാസ് അരിക്ക് മുക്കാൽ ഗ്ലാസ് തുവരപരിപ്പും….
കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഒന്ന് രണ്ട് വറ്റൽ മുളകും മൂപ്പിക്കുക.
ഇതിലേക്ക് വലിയ സവാള ചേർത്ത് വഴറ്റുക…
ഉപ്പ് ചേർക്കാം…
ടീസ്പൂൺ ജീരകം, അഞ്ചെട്ടു വെളുത്തുള്ളി അല്ലികൾ, രണ്ട് കതിർപ്പ് കറിവേപ്പില എന്നിവ മിക്സിയിൽ പൊടിക്കുക.സവാള വഴണ്ട് വരുമ്പോൾ ഈ കൂട്ട് ചേർക്കാം…
ഇനി സാമ്പാറിൽ സാധാരണ ചേർക്കുന്ന ഇഷ്ടമുള്ള പച്ചക്കറികൾ ചെറുതായിരിഞ്ഞു ചേർക്കാം.. (Carrot ബീൻസ് ഉരുളക്കിഴങ്ങ് എന്നവ ഞാൻ ചേർത്തിട്ടിട്ടുണ്ട്.. താല്പര്യമുള്ളവർക്ക് വഴുതന മുരിങ്ങയ്ക്ക ഒക്കെ ചേർക്കാം )
ഇതിലെക്ക് രണ്ട് തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക…
ഇനി ഒന്നോ രണ്ടോ ടീസ്പൂൺ സാമ്പാർ പൊടി ചേർത്ത് വഴറ്റുക…
അരി പരിപ്പ് ചേർത്തിളക്കി, വേവാനാവശ്യമായ ചൂട് വെള്ളം ഒഴിച്ചു കുക്കറിൽ പാകം ചെയ്യുക….ഒരു സ്പൂൺ നെയ്യ് കൂടെ വേണമെങ്കിൽ ചേർക്കാം.
Note
ഞാൻ ഒരു കപ്പ് പച്ചരിയും, മുക്കാൽ കപ്പ് പരിപ്പും ആണെടുത്തത്….അതിനനുസരിച്ചു രണ്ടേ കാൽ കപ്പ് ചൂട് വെള്ളം എടുത്തു…. ( ഒന്നര കപ്പ് വെള്ളം അരിക്കും, മുക്കാൽ കപ്പ് പരിപ്പിനും… ഇതാണ് എന്റെ റേഷ്യോ…. ഇതേ അളവ് വെച്ച് നിങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്യാം…
കുക്കർ ലിഡ് ഇട്ട ഉടനെ, 7 മിനിറ്റ് അലറാം സെറ്റ് ചെയ്തു…ഹൈ ഫ്ലെയിമില്‍ ഇ ആദ്യ വിസില്‍ കേട്ട ഉടനഫ്ലൈ സിം ചെയ്തു. ചെയ്യും…. അടുത്ത വിസില്‍ വന്നാലും ഇല്ലെങ്കിലും അലറാം റിംഗ് ചെയ്ത ഉടനെ ഫ്ലെയിം ഓഫ് ചെയ്യും…..പ്രെഷര്‍ മുഴുവനും തനിയെ റിലീസ് ആയതിനു ശേഷം മാത്രേ കുക്കർ തുറക്കുകയുള്ളൂ…..