ചനഉപ്കരി/ചന ഉപ്പേരി

പ്രീയ ആര്‍ ഷേണായ്

അവശ്യസാധനങ്ങള്‍

കടല കുക്കറിൽ അല്പം വെള്ളം കൂടുതൽ ചേർത്ത് ഉപ്പും ചേർത്ത് വേവിച്ചത് – 2 കപ്പ്
പച്ചമുളക് – 3-4 എണ്ണം
വറ്റൽ മുളക് – 3 എണ്ണം
കായപ്പൊടി – 1 ടീസ്പൂൺ
തേങ്ങാ – അര മുറി ( ഇത്തിരി കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ലാട്ടോ )
കടുക് , കറിവേപ്പില എണ്ണ താളിക്കാൻ

തയ്യാറാക്കുന്ന വിധം


ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും താളിക്കുക
ഇതിലേക്ക് പച്ചമുളക് നെടുകെ കീറി ഏതാനും സെക്കൻഡുകൾ വഴറ്റുക ..
കായപ്പൊടി ചേർക്കുക…
ഉടനെ തന്നെ വേവിച്ചു വച്ച കടലയും അതിന്ടെ വെള്ളവും ഒഴിച്ച് , ഉപ്പു ചേർത്ത് തിളപ്പിക്കുക..
വെള്ളം ഏകദേശം വറ്റാറാകുമ്പോൾ തേങ്ങാ ചേർക്കാം
വെള്ളവും നന്നായി വറ്റി കടല ഉപ്പേരി നല്ല കറുത്ത നിറത്തിൽ പാകമായി വരുമ്പോൾ വാങ്ങി വയ്ക്കാം
ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയും , അല്ലാതെ വെറുതെ കഴിക്കാനും ആള് കിടുവാ

Leave a Reply

Your email address will not be published. Required fields are marked *