ജപ്തി
കുഞ്ഞുവാവയ്ക്കായി ഏറെ പ്രതീക്ഷയോടച്ഛനും അമ്മയും പിന്നെ ഞാനും
അഞ്ചു വയസ്സുള്ള എന്നെ മടിയിൽ വെച്ചിന്നു കാലത്തെയും കഞ്ഞി തന്നു
അച്ഛൻ പറയുന്നു അച്ഛൻറെ ഇനിയുള്ള സ്വപ്നങ്ങൾ ഒക്കെയും ഞാൻ
ആണത്രേ അമ്മയ്ക്കും ഉണ്ണിക്കും നീ അല്ലേ ഉള്ളൂ എന്ന്
അഭിമാനമോടെ ഞാൻ കേട്ടിരുന്നു
ഉച്ചക്ക് ഊണിനും മൂന്നുമണിക്ക് ഉള്ള ചായക്കും അച്ഛനെ കണ്ടതില്ല
മുത്തശ്ശി ഏങ്ങലടിച്ചു കരയുന്നു അമ്മയ്ക്കു താങ്ങായി മുത്തശ്ശനും
അമ്മിണിക്കുട്ടി അഴിഞ്ഞു നടക്കുന്നു അവളുടെ കയറാരു
കൊണ്ടുപോയി കട്ടിലു മാറ്റുന്നു പായ വിരിക്കുന്നു നെല്ലും വിളക്കു മിന്നെന്തിന അമ്മേ
നാട്ടുകാരെല്ലാം അടക്കം പറയുന്നു ഈ വിധി ഭാവത്തോടെന്തിനാവോ
ബാങ്കും കടങ്ങളും ലോണും പലിശയും ജപ്തി ഭീഷണികളും എന്താണ മ്മേ
അച്ഛൻറെ സ്വപ്നങ്ങളെ പോലെ തന്നെയാണി കുരുമുളകിന്‍റെ വള്ളികളും
അച്ഛൻ ഇന്ന് ഒറ്റയ്ക്കായി എന്തേ ഉറങ്ങുന്നു കുട്ടനു കൂട്ടി നീ തിരികൾ മാത്രം
ഇന്നീ വരൾച്ചയിൽ പെയ്തൊരു പെരുമഴ അച്ഛന്‍റെ കണ്ണുനീരായി രിക്കാം
എന്നച്ഛന്‍റെ കണ്ണുനീരായിരിക്കാം …
ബിന്ദു ദാസ്