‘ഹൃദയ’പൂര്‍വ്വം ‘സെല്‍വിയും ജോയും’ ഒന്നിക്കുന്നു…

വിനീത് ശ്രീനിവാസൻ ഹൃദയത്തിലെ ‘സെല്‍വിയും’ ‘ജോയും’ ജീവിതത്തില്‍ ഒന്നിക്കുന്നു. അഞ്ജലി എസ് നായരാണ് സെല്‍വി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത്. ഹൃദയത്തിലെ ജോ എന്ന കഥാപാത്രത്തെയാണ് ആദിത്യൻ അവതരിപ്പിച്ചത്. അഞ്ജലി വിവാഹിതയാവുകയാണ്. ഹൃദയത്തിലൂടെ തന്നെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖറാണ് വരൻ.

സംവിധാനരംഗത്തും മികവു തെളിയിച്ച കലാകാരനാണ് ആദിത്യൻ ചന്ദ്രശേഖര്‍. ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത വെബ് സീരിസ് ആണ് ആവറേജ് അമ്പിളി. അനു കെ അനിയൻ നായകനായ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ കഥയും തിരക്കഥയും ആദിത്യനായിരുന്നു. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത നാളെയാണ് മം​ഗലം എന്ന ​ഗാനത്തിന്റെ തിരക്കഥയും ആദിത്യനാണ്. അഞ്ജലിയാണ് ഇതിലെ മുഖ്യകഥാപാത്രം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുംമാത്രമാണ് ഇരുവരുടെയും വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. ‘ഞങ്ങള്‍ പ്രണയത്തിലായതാണോ അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *