പി ഭാസ്കരൻ മാഷിന്റെ ഓര്‍മ്മക്ക് 16 വര്‍ഷം
1950‑ൽ ‘ചന്ദ്രിക’ എന്ന സിനിമയ്ക്കുവേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടാണ് പി ഭാസ്ക്കരൻ സിനിമാ രംഗത്തേക്കു കടന്നു വന്നത്. 1954‑ൽ ഇറങ്ങിയ ‘നീലക്കുയിൽ’ എന്ന ചിത്രം മലയാള സിനിമയ്ക്ക് ഒരു പുതിയ ദിശാബോധം നൽകി. അതിലെ നിത്യഹരിത ഗാനങ്ങളായ ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ…, ‘കുയിലിനെത്തേടി.., ‘എല്ലാരും ചൊല്ലണ്… തുടങ്ങിയ ഗാനങ്ങൾ.
പി. ഭാസ്കരന്റെ രചനകളിൽ മലയാളിത്തത്തിന്റെ ലാളിത്യവും മഹത്ത്വവും ആഘോഷിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം മനുഷ്യത്വത്തിന്റെയും മനുഷ്യജീവിതത്തിന്റെയും ചൂടും ചൂരും പകരുന്നതാണ് അദ്ദേഹത്തിന്റെ വരികൾ. ഭാഷയും കവിതയുമെല്ലാം ജനങ്ങളുടെതാണ് എന്ന വസ്തുതയെ സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.
എഴുപത്തിയേഴ് വസന്തങ്ങൾ ജീവിതത്തിൽ പിന്നിട്ട കവിയും, ഗാനരചയിതാവും, സംവിധായകനും കൂടിയായ ഭാസ്കരൻ 2007 ഫെബ്രുവരി 25ന് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അത് അക്ഷരാർത്ഥത്തിൽ മലയാള സിനിമയ്ക്ക് ഒരു നികത്താനാവാത്ത വിടവ് തന്നെയായി. എന്നാൽ തന്റെ ദൗത്യ നിർവ്വഹണത്തിൽ വിജയിച്ചു എന്നു തെളിയിച്ചു കൊണ്ട് അദ്ദേഹം രചിച്ച അനശ്വരതയെ പുൽകിയ ഗാനങ്ങൾ എല്ലാ ദിനവും നമ്മെ തഴുകികൊണ്ട് അന്തരീക്ഷത്തിൽ അലയടിക്കുന്നു.
pic courtesy manorama