ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രവുമായി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ
Footage എന്ന സിനിമയുടെ ഫൈറ്റ് പരിശീലനത്തിനിടെ എടുത്ത മഞ്ജുവിന്റെ വർക്കൗട്ട് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. താരം ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചത്. ‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല’ എന്നാണ് ചിത്രത്തിനു താഴെ കുറിച്ച അടികുറിപ്പ്.
ആമി റിലോഡഡ്, എന്റമ്മോ പൊളി, വൗ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്. ആരാധകർ മഞ്ജുവിന്റെ സൂപ്പർ പവർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം ആണ് ഷൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘Footage’. കള എന്ന ടോവിനോ ചിത്രത്തിന് സംഘട്ടനം ഒരുക്കിയ ഇർഫാൻ ആമീർ ആണ് ഈ ചിത്രത്തിനും സംഘട്ടനം ഒരുക്കുന്നത്. Found footage എന്ന ഒരു അവതരണ രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കാൻ പോകുന്നത്. ബിനീഷ് ചന്ദ്രനാണ് പ്രൊഡ്യൂസർ. ചിത്രം പകർത്തിയത് സിനിമ ഫോട്ടോഗ്രാഫർ രാജീവൻ ഫ്രാൻസിസ് ആണ്.
നിങ്ങൾ സ്ത്രീകൾക്ക് ഒരു പ്രചോദനം ആണ് എന്ന് തലകെട്ടോടെ മന്ത്രി വി ശിവകുട്ടിയും ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു.