കട്ടിയുള്ള മുടിക്ക്; കാരറ്റ്, അലോവേര ജെല്‍
തലമുടി സമൃദ്ധമായി വളരാനും മുടിയുടെ ആരോഗ്യത്തിനും കാരറ്റ് മികച്ചതാണ്. കാരറ്റില്‍ ധാരാളം പോഷകങ്ങളും വിറ്റാമിനുകളായ എ ,കെ,സി,ബി 6 ,ബി 1 ,ബി 3 ,ബി 2 ,നാരുകള്‍,പൊട്ടാസ്യം,ഫോസ്ഫറസ് എന്നിവ മുടിക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കുക മാത്രമല്ല പ്രായമാക്കല്‍ തടയുകയും നല്ല ചര്‍മ്മവും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.പതിവായി കാരറ്റ് കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയുന്നു
കാരറ്റ് കറ്റാര്‍ വാഴ ഹെയര്‍ സ്പ്രേ
മുടി വളരാനുള്ള ഈ സ്പ്രേ മുടിക്ക് വളരെ മികച്ചതാണ്.കാരറ്റിലെയും കറ്റാര്‍ വാഴയിലെയും വിറ്റാമിന്‍ എ,സി എന്നിവ താരന്‍ അകറ്റുകയും മുടി വളര്‍ച്ചയെ കൂട്ടുകയും ചെയ്യും.മുടിയുടെ പല പ്രശനങ്ങളും പരിഹരിക്കാന്‍ ഇത് മികച്ചതാണ്
ആവശ്യമുള്ളവ
കാരറ്റ് 2
കറ്റാര്‍ വാഴ ജ്യൂസ് 50 മില്ലി
100 മില്ലി സ്പ്രേ ബോട്ടില്‍
ചെയ്യേണ്ട വിധം
- കാരറ്റ് ഫുഡ് പ്രോസെസറില്‍ അരച്ച് ജ്യൂസ് എടുക്കുക
- സ്പ്രേ ബോട്ടിലില്‍ പകുതി കാരറ്റ് ജ്യൂസും പകുതി കറ്റാര്‍ വാഴ ജ്യൂസും എടുത്തു നന്നായി കുലുക്കുക
- ഇത് തലയോടില്‍ സ്പ്രേ ചെയ്തു വിരലുകള്‍ കൊണ്ട് 10 മിനിറ്റ് മസാജ് ചെയ്യുക
- 30 മിനിട്ടിനു ശേഷം കഴുകുക
- ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യാവുന്നതാണ്