ചർമ്മത്തിലെ ചുളിവുകൾ മാറി തിളങ്ങാൻ ഇങ്ങനെ ചെയ്തു നോക്കൂ

കോവിഡ് കാലത്ത് അല്പം ചർമ്മ സംരക്ഷണം ആയാലോ… ഇപ്പോൾ നമ്മുടെ നമ്മുടെ കയ്യിൽ വേണ്ടുവോളം ഉള്ളത് സമയം ആണ്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതോടൊപ്പം ബ്യൂട്ടിക്കും അല്പം പ്രാധാന്യം കൊടുക്കണം .

വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് കൊണ്ട് തന്നെ മേക്കപ്പിൽ നിന്ന് എല്ലാവരും തൽക്കാലത്തേയ്ക്ക് ഒരു ഇടവേള എടുത്തിരിക്കുകയാണ് .

നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ടുതന്നെ സൗന്ദര്യം എങ്ങനെ നിലനിർത്താമെന്നു നോക്കാം.

റാഗി പൊടിയും തേനും പാൽപാടയും ഉണ്ടെങ്കിൽ ചാർമ്മത്തിലെ അഴുക്ക് പോയി നന്നായി തിളങ്ങും. റാഗി പ്പൊടി രണ്ട് സ്പൂൺ തേൻ 1സ്പൂൺ പാൽപാട അല്ലെങ്കിൽ പാല് ഇവ എല്ലാം മിക്സ്‌ ചെയ്ത് കുഴമ്പുപോലെയാക്കി മുഖത്തും ചർമ്മത്തിലും നന്നായി തേച്ചു പിടിപ്പിക്കുക.. ഇത് നല്ലൊരു സ്ക്രബ്ബർ കൂടിയാണ്.. ഉണങ്ങി കഴിയുമ്പോൾ വെള്ളം തളിച്ച് കൊടുക്കാം

1 മണിക്കൂർ കഴിഞ്ഞു കഴുകി കളയാം. ആഴ്ച്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ ചർമ്മം ചുളിവുകൾ മാറി തിളങ്ങും. (എന്ത് സ്കിൻ അപ്ലൈ ചെയ്‍താലും 5മിനിറ്റ് കയ്യിൽ പുരട്ടി നോക്കിയതിനു ശേഷം അലർജി ഇല്ലെന്നു ഉറപ്പുവരുത്തുക )

Leave a Reply

Your email address will not be published. Required fields are marked *