ഫിറ്റ്നസ് @ ശില്‍പ
സ്ത്രീ ശരീരത്തിന് ആകാര വടിവും മൃദുലതയും കല്പിച്ചുതന്നവർക്ക് ശരീര പ്രദർശനങ്ങൾ ദഹിക്കണമെന്നില്ല. ഇവിടെയാണ് ശില്‍പ പ്രകാശ് എന്ന ബോഡിബില്‍ഡര്‍ വ്യത്യസ്തയാകുന്നത്.
കഴിഞ്ഞ 5 വർഷമായി ഈ മേഖലയിലെ തന്‍റെ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മുപ്പത്തിയൊന്നുകാരി രണ്ട് ദേശീയ തല മത്സരങ്ങളിലെ പ്രകടനത്തിന് ശേഷം പങ്കെടുക്കാന്‍ ഒരുങ്ങകയാണ്.വനിത ഫിറ്റ്നസ് ട്രെയിനറും ബോഡിബില്‍ഡറുമായ ശില്‍പപ്രകാശ് കൂട്ടുകാരിയോട് മനസ്സുതുറക്കുന്നു.
തുടക്കം ഇങ്ങനെ
ഇരുപത്തിയഞ്ചുവയസ്സുവരെ സാധാരണനിലയില്‍ ജീവിച്ചുവന്ന പെണ്‍കുട്ടിയാണ് ഞാന്‍ .തടികാരണം സ്കൂള്‍ കോളജ് തലങ്ങളില്‍ ബോഡിഷെയിമിംഗിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. അച്ഛനും അമ്മയും പതിനഞ്ചുവര്‍ഷമായി ജിം നടത്തിവരികയാണ്. എന്നിട്ടും അന്നൊക്കെ
വ്യായാമത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ജിമ്മില്‍ വന്ന സ്ത്രീ എന്നെ കാണുകയും ജിം സ്വന്തമായിട്ടുള്ള ഒരാളാണോ ഇത്തരത്തില്‍ വ്യായാമം ചെയ്യാതെ ആരോഗ്യം ശ്രദ്ധിക്കാതെ ഇരിക്കുന്നത്. ആ ചോദ്യം വല്ലാതെ അമ്മയെ വേദനിപ്പിച്ചെങ്കിലും എന്നോട് അമ്മ ഒന്നും പറഞ്ഞിരുന്നില്ല. ആ സംഭവം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്.
രണ്ടുകുട്ടികളുടെ അമ്മയായി
രുന്നിട്ടും സെലിബ്രേറ്റികളുടെ ഫിറ്റ്നസ് ട്രെയിനറായി ശോഭിക്കുന്ന കിരൺ ഡെംബ്ലയെ കുറിച്ചറിഞ്ഞപ്പോള്‍ കൂടുതല്‍ പ്രചോദനമായി. അവര്‍ ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ പേഴ്സണല്‍ ടെയിനറാണ് .
വിവാഹശേഷം മകളുടെ പ്രസവത്തോടെ എന്‍റെ ശരീര ഭാരം 85 കിലോയിൽ കൂടുതലായി വർദ്ധിച്ചു. പീന്നീട് കഠിനമായ വർക്കൌട്ട് നടത്തിയാണ് ശരീരഭാരം കുറച്ചത്.
നേട്ടം
2022 ഡിസംബർ 22 ന് നടന്ന ആലപ്പുഴ ജില്ലാ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പാണ് ശിൽപയുടെ ആദ്യ മത്സരം. വനിതാ ഓപ്പൺ വിഭാഗത്തിൽ ശില്‍പ കിരീടവും നേടി.തുടർന്ന് 2023 മാർച്ചിൽ, സംസ്ഥാനതല മത്സരത്തിൽ നാലാമതായി. ഇതിനുശേഷം മേയ് ല്‍ കൊച്ചി കലൂരിൽ നടന്ന ജെജെ ക്ലാസിക് സൗത്ത് ഇന്ത്യൻ ബോഡിബിൽഡിംഗ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി. തുടര്‍ന്ന് ജൂലൈയിൽ ബെംഗളൂരുവിൽ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും വെങ്കല മെഡൽ കരസ്ഥമാക്കുകയും ചെയ്തു. 2018 ല്‍ സ്റ്റേറ്റ് ലെവല്‍ ആം റെസ ലിംഗില്‍ വെങ്കലമെഡല്‍ ജേതാവ് കൂടിയാണ് ശില്‍പ.
ഇനി തന്‍റെ അടുത്ത ലക്ഷ്യം
ഒളിമ്പ്യയില്‍ നേട്ടം കൈവരിക്കുകയാണ് ശില്‍പ വ്യക്തമാക്കുന്നു. ഒളിമ്പ്യ ഒരു ഇന്റർനാഷണൽ കോമ്പറ്റീഷനാണ്. സാധാരണ മത്സരങ്ങളിൽ ഫസ്റ്റ്, സെക്കൻഡ് എന്നിങ്ങനെയൊക്കെ സ്ഥാനങ്ങൾ ലഭിക്കുമ്പോൾ ഒളിമ്പ്യയിലൂടെ പ്രൊ കാർഡ് ലഭിക്കും. പ്രൊ കാർഡിന് ലോകമെമ്പാടും മൂല്യമുണ്ട്. അതിനർത്ഥം നമ്മൾ പ്രൊഫഷണലി ലോകമെമ്പാടും ഒരു ബോഡി ബിൽഡർ ആയി അംഗീകാരം ലഭിച്ചുഎന്നാണ് അര്‍ത്ഥമെന്നും ശില്‍പ.
സ്ത്രീകള്‍ മാറിയിരിക്കുന്നു.
ഒരുപാട് പെൺകുട്ടികൾ ബോഡി ബിൽഡിങ്ങിനു വേണ്ടി ജിമ്മിൽ പോകാറുണ്ട്. വ്യായാമം ചെയ്യുന്നതുപോലെ പ്രാധാന്യമുള്ള ഒന്നാണ് ഭക്ഷണം. ആഹാരം വലിച്ചുവാരികഴിക്കുന്നതില്ല പ്രോട്ടീനും വൈറ്റമിന്‍സും അടങ്ങിയ ഭക്ഷണം നമ്മുടെ ഡയറ്റില്‍ ഉടള്‍പ്പെടുത്തുകയാണ് വേണ്ടത്. പട്ടിണി കിടക്കുക എന്നാണ് ഡയറ്റ് എന്ന തെറ്റായ ധാരണ പലര്‍ക്കും ഉണ്ട്. ശരിയായ വർക്ക് ഔട്ട് പിന്നെ നമ്മുടെ ശരീരത്തിന് എന്താണോ കുറവ് അത് കഴിക്കണം. കൂടാതെ സാധാരണ ആൾക്കാർ കഴിക്കുന്നതിലും കുറച്ചധികം ഭക്ഷണം കഴിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. പനീർ, ചിക്കൻ, ഫിഷ് തുടങ്ങിയവയിൽ നല്ല രീതിയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.ബോഡിബില്‍ഡിംഗ് പ്രൊഫഷനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ചിക്കന്‍, എഗ് വൈറ്റ്, എന്നിവ മസ്റ്റായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
സ്ത്രീകളുടെ സൌന്ദര്യവും ആരോഗ്യവും സംരക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗങ്ങളിൽ ഒന്നാണ് വർക്കൌട്ടുകൾ എന്ന് അറിഞ്ഞിരിക്കുക. അമിത വണ്ണം, സൌന്ദര്യ പ്രശ്നങ്ങൾ, വയറ് ചാടുക തുടങ്ങിയ പ്രശ്നങ്ങൾ വർക്കൌട്ട് ചെയ്യുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും എന്ന് അറിയുക.വ്യായാമം ചെയ്ത് തുടങ്ങുന്നവർ ചിട്ടയോടെ ഭക്ഷണക്രമവും വ്യായാമവും ചെയ്ത് തുടങ്ങാവുന്നതാണ്. ആദ്യം തന്നെ ജീവിതം ചിട്ടപ്പെടുത്തി എടുക്കുകയാണ് വേണ്ടത്. കൃത്യമായ വർക്കൌട്ടിലൂടെ അമിത ഭാരവും കൊഴുപ്പും ഇല്ലാതാക്കുന്തോടെ സ്ത്രീകളുടെ ശരീരം കൂടുതൽ ഭംഗിയുള്ളതാകും. അയഞ്ഞ് പേശികളും ചർമ്മവും മുറുകുന്നതോടെ ശരീരം കൂടുതൽ ആകർഷകമാകാൻ തുടങ്ങുമെന്നും ശില്‍പ കൂട്ടിചേര്‍ക്കുന്നു.
കേരളത്തിലെ ആലപ്പുഴ പുത്തനമ്പലം സ്വദേശിനായ ശില്‍പപ്രകാശിന്‍റെഅച്ഛന്‍ ഡി പ്രകാശ് (റിട്ടയേർഡ് എക്സൈസ് ഇൻസ്‌പെക്ടര്‍) അമ്മ സിന്ധു എന്നിവരാണ് . ഇരുവരുംചേര്‍ത്തല പുത്തനമ്പലത്തിനടുത്ത് പവര്‍പ്ലസ് എന്ന ജിം നടത്തുന്നു.
ഫിറ്റ്നസ് പരിശീലകനും മോഡലുമായ മനുവാണ് ശില്‍പയുടെ ഭര്‍ത്തവ്. മകൾ ആഡ് ലി വെള്ളാപ്പള്ളി നടേശൻ എച്ച്എസ്എസ് കണിച്ചുകുളങ്ങര സ്കൂളിലെ വിദ്യര്‍ത്ഥിനിയാണ്. മനുവിനും ശില്‍പയും പവര്‍പ്ലസ് എന്ന ഫിറ്റ്നസ് സെന്‍റര്‍ കണിച്ചുകുളങ്ങരയില്‍ നടത്തിവരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രദീഷാണ് ശില്‍പയുടെ ട്രെയ്നര്‍. കൊച്ചിയിലെ പ്രോട്ടീന്‍ ഗൈ സ്പോണ്‍സര്‍|(The Protein Guy) ഷിപ്പിലാണ് ശില്‍പയുടെ പരിശീലനം.