കുട്ടികളിലെ വാക്കിംഗ് ന്യുമോണിയ; ജാഗ്രത വേണം

തിരുവനന്തപുരം: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തണുത്ത കാലാസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്.

ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഈ ന്യൂമോണിയക്ക് കാരണമാകുന്നത്. സ്കൂൾ പ്രായത്തിൽ താഴെയുള്ള കുട്ടികളിൽ ഇത് കൂടുതലാണ്.തീവ്രമാകില്ലെങ്കിലും ജാഗ്രത വേണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

ചെറിയ പനി, നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തൊലിപ്പുറത്തു തിണർപ്പ് എന്നിവയൊക്കെ ഉണ്ടാകാം. 5 ദിവസത്തിൽ കൂടുതൽ ചുമ നീണ്ടുനിന്നാൽ ഡോക്ടറെ കാണണം

സമ്പർക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നാണു രോഗം പകരുന്നത്. രോഗബാധിതർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ ശ്വാസകോശത്തുള്ളികളിലൂടെ പടരും. മറ്റു രോഗങ്ങൾ ഉള്ള കുട്ടികൾ മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ തോത് ഉയരുന്നതിനാൽ രോഗത്തെ ഗൗരവത്തോടെ കാണണം. പ്രതിരോധ വാക്സീൻ ഇല്ല.

be careful about walking pneumonia in children

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!