ആന്റി ലുക്കിന് പറയൂ ഗുഡ് ബൈ
ഒരു വ്യക്തിയുടെ ബാഹ്യമായ രൂപവും വേഷവിതാനങ്ങളുമാണ് ആരും ആദ്യം ശ്രദ്ധിക്കുക. മറ്റുള്ളവർ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കണമെങ്കിൽ നിങ്ങളിലെ വ്യക്തിത്വം പ്രസന്റബിൾ ആകേണ്ടത് അനിവാര്യം ആണ്.
ഒരു വ്യക്തി നമ്മളോട് സംസാരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ അപ്പിയറൻസും വസ്ത്രവുമായിരിക്കും. അതിന് അനുസരിച്ചാവും അയാൾ നമ്മുടെ വ്യക്തിത്വത്തെ വിലയിരുത്തുന്നത്. അശ്രദ്ധയോടെയുള്ള വേഷവിതാനം ഒരു ‘ചേച്ചി’, ‘ആന്റി’ ലുക്കാവും നിങ്ങൾക്കു നൽകുക.
മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ കഴിവുകൊണ്ടുമാത്രം ഉന്നതി കൈവരിക്കുക അത്രയെളുപ്പമുള്ള കാര്യമല്ല. ആത്മവിശ്വാസം തുളുമ്പുന്ന മുഖവും മാന്യമായ വേഷവിതാനവും നിങ്ങളിലെ വ്യക്തിത്വത്തെ എടുത്തു കാട്ടും. ഓരോ അവസരങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രധാരണമാകാം. തിളക്കമുള്ള അടിപൊളി വസ്ത്രങ്ങൾ ഓഫീസ് അന്തരീക്ഷത്തിന് ചേരില്ല. പെൻസിൽ ഹീൽ സാൻഡൽസും ഡാർക്ക് മേക്കപ്പും ഓഫീസിൽ ഒഴിവാക്കണം. ജീൻസ്, ടീഷർട്ട്, ഷോർട്ട് ടോപ്പ്, സിംപിൾ ഷൂസ് ഇവയെല്ലാം നിങ്ങൾക്ക് മോഡേൺ ലുക്ക് നൽകും.
ഇനി ഇന്ത്യൻ ഔട്ട്ഫിറ്റ് ധരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ കോട്ടൺ കുർത്ത, ചുരിദാർ എന്നിവയ്ക്കൊപ്പം കോലാപുരി ചപ്പൽ ധരിച്ചു നോക്കൂ… സിംപിൾ ലുക്ക് കിട്ടും. ലൈറ്റ് മേക്കപ്പും മുഖത്തിന് അനുയോജ്യമായ ഹെയർ സ്റ്റൈലും വ്യക്തിത്വത്തെ കൂടുതൽ ഉജ്ജ്ജ്വലമാക്കും. സാരി ഉടുക്കുവാനാണ് ഇഷ്ടമെങ്കിൽ കോട്ടൺ സാരികൾക്ക് തന്നെപ്രാധാന്യം നൽകാം.
കാഷ്വൽ ഡേയിൽ ഭൂരിഭാഗം സ്ത്രീകളും ചുരിദാർ ധരിക്കാനാണ് ഇഷ്ടപ്പെടുന്നത്. യാത്രാ സൗകര്യവും ഫ്രീഡം ഫീലിഗും ലഭിക്കാൻ ജീൻസ് ധരിക്കുന്നതാണ് സൗകര്യപ്രദമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.