പൂന്തോട്ടത്തിന് അഴക് പകരും കലാഡിയ

വൈവിദ്ധ്യമാര്‍ന്നതും ആകര്‍ഷകമായ ഇലകളോടുകൂടിയ കലാഡിയം നിങ്ങളുടെ പൂന്തോട്ടത്തിന് അഴകാകുമെന്നതില്‍ സംശയമില്ല.കലാഡിയം ഉഷ്ണമേഖലാ സസ്യമാണ്. ഹൃദയാകൃതിയിലുള്ള കലാഡിയത്തിന്‍റെ ഇലകൾ കൈകൊണ്ട് വരച്ചതുപോലെയും, ഇളം നിറങ്ങളിലുള്ള പൂക്കളള്‍കൊണ്ടും മനോഹരമാണ്. കലാഡിയം വേനല്‍ക്കാലത്ത് നമ്മുടെ പൂന്തോട്ടത്തില്‍ ശോഭിച്ചുനില്‍ക്കുന്ന ഇലച്ചെടിയാണ്.ഉഷ്ണമേഖലസസ്യമായതുകൊണ്ടുതന്നെ ഈ സസ്യത്തിന്‍റെ ഇലകള്‍ വര്‍ഷം മുഴുവന്‍ ഒരേ നിറത്തില്‍ ഇരിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. കാലാഡിയത്തിന്‍റെ മറ്റൊരു പ്രത്യേകത ഇന്‍ഡോര്‍ പ്ലാന്റായും ഔട്ട് ഡോര്‍ പ്ലാന്‍റായും വളര്‍ത്താന്‍ സാധിക്കും എന്നതാണ്.

ചെറിയ പാളമടല്‍ അല്ലെങ്കില്‍ കൊതുമ്പിന്റെ ആകൃതിയിലുള്ള പൂക്കള്‍ക്ക് ഇതളുകളുണ്ടാകില്ല. ഇതാണ് ചെടിയുടെ പ്രത്യുത്പാദനാവയവവും. കുഞ്ഞുപൂക്കള്‍ക്ക് നാരങ്ങയുടെ മണത്തിന് തുല്യമായ ഗന്ധവും ഉണ്ടാകും. ഇത് ഇലകളുടെ ഭംഗി ഒരിക്കലും നശിപ്പിക്കുന്നുമില്ല.കലാഡിയം വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ മിതമായ പ്രകാശം ആവശ്യമാണ്. ഉച്ചസമയത്തെ സൂര്യപ്രകാശം പതിച്ചാല്‍ ഇലകള്‍ സൂര്യതാപം കാരണം കരിഞ്ഞ പോലെയാകും. പെബിള്‍സ് നിറച്ച സോസറില്‍ വെള്ളം നിറച്ച് ചെടി വളര്‍ത്തുന്ന പാത്രത്തിനടിയില്‍ വെക്കണം. വെള്ളം ബാഷ്പീകരിക്കുമ്പോള്‍ ചെടിക്ക് ആവശ്യമുള്ള ആര്‍ദ്രത നിലനിര്‍ത്താന്‍ പറ്റും.

നടീല്‍ രീതി

നിലത്ത് നേരിട്ട് നട്ടുപിടിപ്പിക്കുമ്പോൾ, ഇത് വളരെ വലുതായി വളരുകയും പൂന്തോട്ടത്തിന്റെ പ്രധാന ആകർഷണമായി മാറുകയും ചെയ്യും. ഭാഗികമായി തണലുള്ള സ്ഥലങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം, അവിടെ ഇലകൾക്ക് നിറം മങ്ങാതെ നല്ല സൂര്യപ്രകാശം ലഭിക്കും.ചുവപ്പും കറുപ്പും കലർന്ന കലാഡിയത്തിന് ഏറെ ഡിമാന്‍റ്.

ഈ ചെടിയുടെ മണ്ണിനടിയിലുള്ള ഭൂകാണ്ഡം കുഴിച്ചെടുത്ത് തണുപ്പുകാലത്ത് പ്രത്യേകമായി സൂക്ഷിച്ച് വെച്ച ശേഷം നടാന്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ആരോഗ്യമുള്ള തൈകള്‍ വളര്‍ത്തിയെടുക്കാം.


നീർവാർച്ചയുള്ള മണ്ണുള്ള പാത്രങ്ങളിലും ലാൻഡ്‌സ്‌കേപ്പുകളിലും കാലേഡിയങ്ങൾ മനോഹരമായി വളരുന്നു. കനത്ത കളിമണ്ണിലാണ് നിങ്ങൾ പൂന്തോട്ടം നിർമ്മിക്കുന്നതെങ്കിൽ, പാത്രങ്ങളിലോ ഉയർത്തിയ കിടക്കകളിലോ കാലേഡിയങ്ങൾ വളർത്താൻ നിങ്ങൾ ആഗ്രഹിക്കും. കാലേഡിയങ്ങൾ നൽകുന്ന കുറഞ്ഞ പരിപാലനം, എല്ലാ സീസണിലും ഉപയോഗിക്കാൻ കഴിയുന്ന നിറം നിങ്ങളുടെ പാർട്ടിയോ ചട്ടങ്ങളിലും, ജനൽ പെട്ടികളിലും, തൂക്കു കൊട്ടകളിലും നിറയ്ക്കുക.


എല്ലാത്തരം കാലേഡിയങ്ങളും ഭാഗികമായ തണലിൽ (4-6 മണിക്കൂർ വെയിൽ) നന്നായി വളരുന്നു. മറ്റുള്ളവ, ചില ഇനങ്ങൾ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും പൂർണ്ണ സൂര്യപ്രകാശം (6+ മണിക്കൂർ) സഹിക്കും, മറ്റുള്ളവ പൂർണ്ണ തണൽ (4 മണിക്കൂർ) സഹിക്കും.
വേരുകള്‍ അധികം ആഴത്തില്‍ വളരുന്നതല്ലാത്തതിനാല്‍ കുഴിച്ചെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വേരുകള്‍ക്ക് ക്ഷതം പറ്റാതെ പിഴുതെടുത്ത് ഭൂകാണ്ഡത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് വെള്ളമൊഴിച്ച് ഒഴിവാക്കണം. അതിനുശേഷം പത്രക്കടലാസില്‍ വെച്ച് ഈര്‍പ്പമില്ലാത്ത സ്ഥലത്ത് വെച്ച് ഉണക്കിയെടുക്കണം. വേരുകള്‍ പരിശോധിച്ച് അഴുകിയ ഭാഗങ്ങളുണ്ടെങ്കില്‍ മുറിച്ചുകളയണം. ഒരാഴ്ചയില്‍ കൂടുതല്‍ ചൂടുള്ള അന്തരീക്ഷത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതെ ഈ കിഴങ്ങ് പോലുള്ള ഭാഗം സൂക്ഷിക്കണം.


ചെടിയുടെ മുഴുവന്‍ ഭാഗങ്ങളും ഉണങ്ങി ഇലകള്‍ ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ എളുപ്പത്തില്‍ ഭൂകാണ്ഡത്തില്‍ നിന്നും പിഴുതെടുക്കാവുന്നതാണ്. ഉണങ്ങാനെടുക്കുന്ന സമയം വ്യത്യാസപ്പെടാം. തിടുക്കപ്പെടാതെ പൂര്‍ണമായും ഭൂകാണ്ഡം ഉണങ്ങിയ ശേഷം സൂക്ഷിച്ചുവെക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അഴുകാന്‍ സാധ്യതയുണ്ട്.മുഴുവന്‍ ഇലകളും ഒഴിവാക്കിയ ശേഷം വേരുകള്‍ ചെത്തിക്കുറച്ച് വെട്ടിയൊരുക്കി നിര്‍ത്തണം. ഇപ്രകാരം തയ്യാറാക്കിയ ഭൂകാണ്ഡം അഥവാ ഭൂമിക്കടിയില്‍ വളരുന്ന കിഴങ്ങ് പോലെയുള്ള ഭാഗം വെര്‍മിക്കുലൈറ്റും പീറ്റ് മോസും മണലും കലര്‍ന്ന നടീല്‍ മിശ്രിതത്തില്‍ ഒരിഞ്ച് അകലം വരത്തക്കവിധത്തില്‍ ക്രമീകരിക്കണം.

ഈ സമയത്ത് സള്‍ഫര്‍ അടങ്ങിയ കുമിള്‍നാശിനി സ്‌പ്രേ ചെയ്യാറുണ്ട്. ഈ ഭൂകാണ്ഡത്തിന് മുകളില്‍ മൂന്ന് ഇഞ്ച് കനത്തില്‍ നടീല്‍ മിശ്രിതമിട്ട് മൂടണം. ഈ പാത്രം നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത വരണ്ട സ്ഥലത്ത് സൂക്ഷിക്കണം. തണുപ്പുകാലത്ത് സൂക്ഷിക്കുമ്പോള്‍ നടീല്‍ മിശ്രിതം ഉണങ്ങിയിരിക്കണം.


മഞ്ഞുകാലം മാറിക്കഴിഞ്ഞാല്‍ സൂക്ഷിച്ചുവെച്ച ഭൂകാണ്ഡം പൂന്തോട്ടത്തിലേക്ക് നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള നടീല്‍ മിശ്രിതം തയ്യാറാക്കി മുകുളങ്ങള്‍ വന്നു തുടങ്ങിയ ഭൂകാണ്ഡത്തിന്റെ ഭാഗം മുകളിലേക്ക് വരത്തക്ക വിധത്തില്‍ നടണം.കൃത്യമായ ഇടവേളകളില്‍ നനയ്ക്കുകയും ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടല്‍ നടത്തുകയും ചെയ്യണം.

ശലഭത്തിന്റെ ലാര്‍വകളും മുഞ്ഞകളും കലാഡിയത്തിന്റെ ഇലകള്‍ നശിപ്പിക്കാറുണ്ട്. ഇത്തരം കീടങ്ങളെ നിരീക്ഷണത്തിലൂടെ കണ്ടെത്തി ഒഴിവാക്കുകയാണ് നല്ലത്. ആക്രമണം കൂടുതലായാല്‍ ബാസിലസ് തുറിന്‍ജിയെന്‍സിസ് പ്രയോഗിക്കാവുന്നതാണ്. ഭൂകാണ്ഡത്തിനെ ബാധിക്കുന്ന റൈസോക്ടോണിയ, പൈത്തിയം എന്നീ കുമിള്‍ രോഗങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!