അടുക്കളത്തോട്ടത്തില്‍ നടാം തക്കാളി

തക്കാളി എല്ലാവര്‍ക്കും ഇഷ്ടമുള്ള പച്ചക്കറിയാണ് . ഇത് തൊടികളില്‍ വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ചെടിയാണ്. ഇത് ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.
ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം.
വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ളയിനങ്ങളാണ്

തക്കാളി തൈകൾ നടുന്ന രീതി


മണ്ണ്, ചകിരി ചോർ, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് മിക്സ്‌ ചെയ്തു പോട്ട് നിറയ്ക്കുന്നു (ഉണ്ടെങ്കിൽ സ്യൂഡോമോണോസ് ചേർക്കും). ഇനി തൈകൾ നടാം. നന്നായി വെയില്‍ കിട്ടുന്നിടത്ത് വേണം തൈകള്‍ നടേണ്ടത്. ചെടിയുടെ ചുവട്ടില്‍ ഈര്‍പ്പം നില്‍ക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. (വെള്ളം കെട്ടി നില്‍ക്കരുത്)

വളപ്രയോഗം
പച്ചക്കറി വേസ്റ്റ്, പിന്നെ പഴത്തൊലി, മുട്ടത്തോട്, തേയിലച്ചണ്ടി എന്നില അരച്ചു ചേർത്തുകൊടുക്കാം

കീട നിയന്ത്രണം
പുളിപ്പിച്ച കഞ്ഞി വെള്ളത്തിൽ വേപ്പെണ്ണ മിക്സ്‌ ചെയ്തു സ്പ്രേ ചെയ്തുകൊടുക്കാം..പുളിപ്പിച്ച കഞ്ഞി വെള്ളം നേർപ്പിച്ചു ചുവട്ടിലും ഒഴിക്കുന്നതും നല്ലതാണ്.പൂക്കൾ കൊഴിയാതിരിക്കാനും കായ് പിടിക്കാനും തൈരും ഫിഷ് അമിനോയും നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കാം….

Leave a Reply

Your email address will not be published. Required fields are marked *