ലളിതമായി സ്റ്റൈലിഷാകാന്‍ കോര്‍ഡ് സെറ്റുകള്‍
സുഖസൗകര്യങ്ങളുടേയും ആധുനികതയുടേയും ഒരു മിശ്രിതം ആണ് കോർഡ് സെറ്റ്.കോർഡ് സെറ്റുകൾ ധരിക്കാൻ സുഖകരം മാത്രമല്ല വളരെ ട്രെൻഡിയും സ്റ്റൈലിഷും ആയി കാണിക്കുകയും ചെയ്യും. മുകളിലും താഴെയും ഒരേ തുണിയിലും ഡിസൈനിലും തയ്ക്കുന്ന വസ്ത്രങ്ങൾ ആണ് കോർഡ് സെറ്റുകൾ ഈ സെറ്റുകൾ എല്ലാവർക്കും യോജിക്കും. ഇത് സ്റ്റൈലിഷും ഫാഷനബിളും ആണ്.

മെറ്റീരിയലിനനുസരിച്ച് സ്റ്റൈലിഷായി തോന്നിക്കുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. തണുപ്പിൽ നിന്ന് സംരക്ഷിക്കുന്ന കമ്പിളി, കോട്ടൺ തുടങ്ങിയ ചൂടുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചും കോർഡ് സെറ്റ് തയ്ക്കാം.
മിനിമലിസ്‌റ്റ് ലുക്ക്
കോർഡ് സെറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ഇന്നത്തെ ഫാഷനിൽ വളരെ പ്രചാരമുള്ള മിനിമലിസ്‌റ്റ് രൂപം ലഭിക്കും. അധികം ചമയങ്ങൾ ഇഷ്ടപ്പെടാത്തവർക്കും ലളിതമായ രീതിയിൽ സ്റ്റൈലിഷ് ആയി കാണാൻ ആഗ്രഹിക്കുന്നവർക്കും ഈ ഫാഷൻ ട്രെൻഡ് സവിശേഷമാണ്. സ്റ്റൈലിഷ് ആയി മാറാൻ അൽപ്പം ബുദ്ധിമുട്ടാണ് എന്ന് തോന്നുവർക്ക് കോർഡ് സെറ്റ് ഒരു മികച്ച പരിഹാരം തന്നെയാണ്.

കമ്പിളി സെറ്റുകൾ തണുത്ത കാലാവസ്‌ഥയ്ക്ക് കാശ്മീർ അല്ലെങ്കിൽ കമ്പിളികോർഡ് സെറ്റുകൾ വളരെ സുഖകരവും ഊഷ്‌മളവുമാണ്. ഓഫീസ് മുതൽ കാഷ്വൽ ഔട്ടിംഗ് വരെ ഈ സെറ്റുകൾ അനുയോജ്യമാണ്.
വുവെൻ സെറ്റുകൾ
ശൈത്യ കാലത്ത് നെയ്‌ത കോർഡ് സെറ്റുകൾ വളരെ നല്ലതാണ്. ഫാബ്രിക് ഭാരം കുറഞ്ഞതും ധരിക്കാൻ സുഖകരവുമാണ്
ട്രാക്ക് സ്യൂട്ട് സ്റ്റൈൽ കോർഡ് സെറ്റ്
ഈ കേർഡ് സെറ്റ് ഏത് തരം ഫിസിക്കൽ ജോലിക്കും അനുയോജ്യമാണ്. കൂടാതെ കാഷ്വൽ ഔട്ടിംഗിന് അനുയോജ്യമാണ്. ട്രാക്ക് സ്യൂട്ട് സ്റ്റൈൽ കോർഡ് സെറ്റുകൾ ആക്റ്റീവ് ലുക്കും നൽകുന്നു.

