മുല്ലപ്പൂ ഔട്ട്‌ഓഫ് ഫാഷൻ; ഡാലിയയും ഹൈഡ്രാൻജിയയും ഹെയർസ്റ്റൈലുകളിൽ താരം
മുടിയില്‍ കുറച്ച് മുല്ലപ്പൂവ് വെയ്ക്കാതെ വിശേഷാവസരങ്ങളെ കുറിച്ച് മലയാളിപെണ്‍കൊടികള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല. എന്നാൽ ഇന്ന് കേശാലങ്കാരത്തിനായി മുല്ലപ്പൂവും ചുവന്ന റോസാ പൂവും ഉപയോഗിക്കുന്ന സങ്കല്പങ്ങളൊക്കെ മാറി. ഓർക്കിഡും ഹൈഡ്രാൻജിയയും ബേബി ബ്രീത്തുംമൊ ക്കെയാണ് ഇന്നത്തെ പെൺകുട്ടികളുടെ ഇഷ്ടങ്ങൾ.
വിശേഷാവസരങ്ങളിൽ മേക്കപ്പും ഔട്ട് ഫിറ്റും പോലെ തന്നെയാണ് ഹെയർ ഡ്യൂവിനുള്ള പ്രാധാന്യം. പൂക്കൾ കൊണ്ടുള്ള ഹെയർ ഡ്യൂ വിനെ ഇഷ്ടപ്പെടാത്തവർ ആരുണ്ട്. വിവാഹദിവസം എങ്ങനെ വ്യത്യസ്തമായിയിരിക്കാം എന്നാണ് ഓരോ പെൺകുട്ടിയും ചിന്തിക്കുന്നത്.
ഇന്ന് ഹാൽദിയും മെഹന്ദി യും മിന്നുകെട്ടുംമെല്ലാം പൂക്കളുടെ ആഘോഷരാവാണ്. ഇപ്പോഴിതാ പൂക്കൾ കൊണ്ടുള്ള ഹെയർ ഡ്യൂവിൻ ട്രെൻഡുകളുടെ കാലമാണ്. മാറിവരുന്ന ട്രെൻഡുകൾക്കനുസരിച്ച് പുതിയ രീതികൾ പരീക്ഷിക്കാൻ മത്സരിക്കുകയാണ് ഹെയർ സ്റ്റൈലിസ്റ്റുകളും.റോസാപ്പൂക്കളും മുല്ലപ്പൂക്കളും മാറ്റി നിർത്തി തലമുടിയിലേക്ക് ചേക്കേറിയ പൂക്കളിൽ ചിലത്
തിളങ്ങി ബേബി ബ്രീത്ത്
ഒരുകാലത്ത് ക്രിസ്ത്യൻ വിവാഹങ്ങളിൽ മാത്രം തിളങ്ങിനിന്നിരുന്ന ചെറിയ പൂക്കൾളാണ് ബേബി ബ്രീത്ത്. എന്നാൽ ഇന്ന് മുല്ലപ്പൂക്കളെക്കാൾ ഈ കുഞ്ഞി പൂക്കൾക്ക് ആരാധകർ ഏറെയാണ്. റോസാപ്പൂവിനൊപ്പവും ഡെയ്സി പൂക്കൾക്കൊപ്പവും ഈ ചെറു പൂക്കളെ ചേർത്ത് ഹെയർ ഡ്യൂ ചെയ്യുന്നു. ഏതുതരം വസ്ത്രത്തിനൊപ്പവും ചേരുന്ന ഈ കുഞ്ഞു പൂക്കൾ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. ഫ്രഞ്ച് ബ്രൈഡിനൊപ്പവും മെർമെയ്ഡ് ട്രിസ്റ്റിനൊപ്പവും ഇത് സൂപ്പർ ലുക്ക് തരും.
ഹൈഡ്രാൻജിയ പാൻസിയ
പേരു പോലെ മനോഹരമായ ഈ പൂക്കളും ഹെയർഡ്യൂ ലുക്കിനെ സ്റ്റൈലിസ്റ്റ് ആക്കുന്നു. വയലറ്റ് കാഞ്ചിപുരം സാരിയിൽ ഹൈഡ്രാൻജിയ പൂക്കളിട്ടാണ് വധുവൊരുങ്ങുന്നത്.
പാൻസിയുടെ നിറങ്ങളും കൂടുതൽ ആകർഷണീയമാണ്. മജന്തയും ഫ്യൂഷ്യയും നിറങ്ങളിൽ പാൻസി വധുവിന്റെ മുടിയിൽ വസന്തം തീർക്കുന്നു. മെഹന്ദിക്കും റിസപ്ഷനും സൂപ്പർ ചോയിസാണ് പാൻസി പൂക്കൾ കൊണ്ടുള്ള ഹെയർഡ്യൂ.
ഡാലിയ ,കാർനേഷന്‍
ബൺ ഹെയർസ്റ്റൈലുകൾക്ക് ഏറ്റവുമിണങ്ങുന്ന പൂക്കൾ ഡാലിയയാണ്. വിവാഹ വേളകളിൽ അടുത്തകാലത്തായി പ്രീതി നേടിയ കാർനേഷൻ പൂക്കളും ട്രെൻഡിങ്ങിൽ മുൻനിരയിൽ തന്നെ.
കടുത്ത നിറങ്ങളിലുള്ള കാർനേഷനാണ് ആരാധകരെറേയും ഇതിനൊപ്പം പറയണ്ട പൂക്കളാണ് ഡെയ്സിയും പർപ്പിൾ പൂക്കളും കാർനേഷനൊപ്പം മിക്സ് ചെയ്‌ത് കൂടുതൽ ആകർഷണീയമാക്കാൻ ഈ പൂക്കൾ ഉപയോഗിക്കുന്നു. ലോ ബൺ ഹെയർ സ്റ്റൈലിനൊപ്പവും ലില്ലിയും ഓർക്കിഡും കൂടുതൽ ഭംഗി തരും.