ഇന്ത്യയില്‍ പത്ത് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപവുമായി ഗൂഗിള്‍
ഇന്ത്യയുടെ പത്ത് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം(75000 കോടി രൂപ) പ്രഖ്യാപിച്ച് ഗൂഗിളിന്‍റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തെ ഗൂഗിള്‍ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ വിഡീയോകോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സുന്ദര്‍ പിച്ചൈയും കൂടികാഴ്ച നടത്തിയിരുന്നു.
അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിക്ഷേപിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്.. നിക്ഷേപം, പങ്കാളിത്തം അടിസ്ഥാനസൌകര്യവികസനം എന്നീ മേഖലകളിലായിരിക്കും തുക ചെലവഴിക്കുക. പ്രാദാശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുക, രാജ്യത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ അനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുക,ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനെ സഹായിക്കുന്ന വ്യവാസായങ്ങളെ പിന്തുണയ്ക്കുക എന്നിവയിലാവും ഗൂഗിള്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.