15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണിനെ കുറിച്ചറിയാം

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റെഡ്മി, റിയൽണി, മോട്ടറോള, പോക്കോ എന്നീ നാല് ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ബ്രാന്റായ റെഡ്മിയുടെ രണ്ട് ഡിവൈസുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകൾ വിശദമായി പരിശോധിക്കാം.


റെഡ്മി നോട്ട് 10എസ്
വില: 14,999 രൂപ മുതൽ

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ആദ്യത്തേത് അടുത്തിടെ വിപണിയിൽ എത്തിയ റെഡ്മി നോട്ട് 10എസ് ആണ്. 60 റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ, ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളാണ് ഡിവൈസിൽ ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പും സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയും ഡിവൈസിൽ ഉണ്ട്.


പോക്കോ എക്സ്3
വില: 14,999 രൂപ മുതൽ

പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റ് മാത്രമാണ് 15,000 രൂപയിൽ താഴെയുള്ള വിലയിൽ ലഭിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലെ, 6000 എംഎഎച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 732 എസ്ഒസി എന്നീ സവിശേഷതകളുള്ള ഈ ഡിവൈസിൽ 64എംപി + 13എംപി+ 2എംപി+ 2എംപി ക്യാമറകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പും 20എംപി സെൽഫി ക്യാമറയും ഉണ്ട്.


റിയൽ‌മി 8 5ജി
വില: 14,999 രൂപ മുതൽ

5ജി സപ്പോർട്ടുള്ള റിയൽമി 8 5ജി മികച്ച ഡിവൈസാണ്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 90.5 സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 405 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയുണ്ട്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.


റെഡ്മി നോട്ട് 10
വില: 12,499 രൂപ മുതൽ

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ 6.00 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി വരുന്നു. ഈ ഡിസ്പ്ലെയ്ക്ക് 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ എന്നിവയുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 3300 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. സ്‌നാപ്ഡ്രാഗൺ 678 എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 48 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 13 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയും ഡിവൈസിൽ ഉണ്ട്.


മോട്ടറോള മോട്ടോ ജി30
വില: 10,999 രൂപ മുതൽ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 90Hz റിഫ്രെഷ് റേറ്റുള്ള എച്ച്ഡി + ഡിസ്‌പ്ലേയാണ് ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും 20W ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *