ലോക്ഡൗണ്‍ ദിനങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നുണ്ടോ ?
ലോക്ഡൗണ്‍ തുടങ്ങിയതോടെ നിരവധി പേരാണ് ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. വീടുകളില്‍ കഴിയുന്നവരിലും ഇന്റര്‍നെറ്റ് ഉപയോഗം താരതമ്യേന കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് വേഗത ക്രമാതീതമായി കുറഞ്ഞതായി ഓക്ലയുടെ റിപ്പോര്‍ട്ട്.
ഓരോ മാസവും ലോകമെങ്ങുമുളള ഇന്റര്‍നെറ്റ് സ്പീഡ് ഡാറ്റ താരതമ്യം ചെയ്യുന്ന സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്ഡെക്സിന് പിന്നിലുളള കമ്പനിയാണ് ഓക്ല. ഡാറ്റ ഉപയോഗത്തിലുണ്ടായ വര്‍ധന കാരണം രാജ്യത്തെ ബ്രോഡ്ബാന്റുകളിലെയും മൊബൈല്‍ കണക്ഷനുകളിലെയും ഡൗണ്‍ലോഡ് വേഗത കുറഞ്ഞതായാണ് കണ്ടെത്തല്‍. ടെലികോം കമ്പനികള്‍ നല്കുന്ന കുറഞ്ഞ വിലയിലുളള ഡാറ്റ പ്ലാനുകളും ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുളള വിലയിരുത്തല്‍.